tovino-basil

ജനമനസ്സ് കീഴടക്കി മുന്നേറുകയാണ് ജാൻ എ മൻ. ഒരിടവേളയ്ക്ക് ശേഷം തിയറ്റുകളിൽ പൊട്ടിച്ചിരിയും കണ്ണീരും സന്തോഷവുമെല്ലാം വീണ്ടും നിറയ്ക്കുകയാണ് ജാൻ എ മൻ. നവാഗതനായ ചിദംബരമാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന് പ്രശംസയുമായി ഇതിനോടകം ടൊവിനോ തോമസ്, അജു വര്‍ഗീസ്, സംവിധായകരായ ജീത്തു ജോസഫ്, രഞ്ജിത്ത് ശങ്കര്‍ തുടങ്ങിയവർ രംഗത്ത് എത്തിയിട്ടുണ്ട്. പൂർണമായും ഹാസ്യത്തിന് പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയത്. ടൊവിനോയുടെ വരാനിരിക്കുന്ന ചിത്രമായ മിന്നൽ മുരളിയുടെ സംവിധായകനാണ് ബേസിൽ.

 

സിനിമയുടെ ടീമിനെ മുഴുവനും അഭിനന്ദിച്ച ടൊവിനോ നടൻമാരുടെ കഞ്ഞിയിൽ പാറ്റ ഇടരുതെന്ന് ബേസിലിനോട് അഭ്യർത്ഥിക്കുകയും ചെയ്തു. ജാൻ എ മൻ ഷൂട്ടിംങ് തുടങ്ങിയപ്പോൾ മുതൽ ചിത്രത്തിന്റെ വിശേഷങ്ങൾ കേൾക്കാൻ തുടങ്ങിയതാണെന്നും ഒടുവിൽ സിനിമ കണ്ടെന്നും വ്യക്തമാക്കിയാണ് ടൊവിനോയുടെ കുറിപ്പ്. സിനിമ കണ്ട് ചിരിച്ച് ചിരിച്ച് വയറുവേദനയെടുത്തെന്നും ടൊവിനോ പറയുന്നു. 'എല്ലാ അഭിനേതാക്കളും അവരുടെ മികച്ച പ്രകടനം കാഴ്ച വയ്ക്കുമ്പോൾ, അത് നന്നായി കാപ്ചർ ചെയ്യുകയും മികച്ച സംഗീത പിന്തുണ നൽകുകയും ചെയ്യുമ്പോൾ, അത് ഒരു വിരുന്ന് ആണ്..'അജു കുറിച്ചു.

 

അർജുൻ അശോകൻ, ബാലു വർഗീസ്, ഗണപതി, ബേസിൽ ജോസഫ്, സിദ്ധാർഥ് മേനോൻ, ലാൽ, അഭിരാം രാധാകൃഷ്ണൻ, റിയ സൈറ, ഗംഗ മീര, സജിൻ ഗോപു, ചെമ്പിൽ അശോകൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ഇവരെ കൂടാതെ ധാരാളം പുതുമുഖങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നു.