മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത ട്രീറ്റുമെന്റുമായി എത്തിയ ചുരുളി. ഈ സിനിമയ്ക്ക് ആധാരം കളിഗെമിനാറിലെ കുറ്റവാളികൾ എന്ന വിനയ് തോമസിന്റെ കഥയാണ്. വിനയ് തോമസിന് ഈ കഥ കിട്ടുന്നതോ ഒരു പൊലീസുകാരനിൽ നിന്നാണ്. കണിച്ചാർ സ്വദേശിയായ ജോസ് ജോസഫ്. പേരാവൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് സബ് ഇൻസ്പെക്ടറായാണ് ഇദ്ദേഹം വിരമിച്ചത്. ഇവർ തമ്മിലുണ്ടായ സംസാരത്തിനിടെ കടന്നു വന്ന ഒരു കേസിന്റെ അന്വേഷണ കഥ, അതിനിടെയുണ്ടായ അനുഭവങ്ങൾ ഇതിന്റെ അടിസ്ഥാനത്തിലാണ് ‘കളിഗെമിനാറിലെ കുറ്റവാളികൾ’ എന്ന കഥ വിനോയ് തോമസ് എഴുതിയത്. പിന്നീട് ലിജോ ജോസ് അത് സിനിമയാക്കുന്നതും. ഏതാണ്ട് 20 വർഷം മുൻപ് വയനാട് ജില്ലയിൽ ഒരു ആദിവാസി പെൺകുട്ടിയെ ബലാല്‍സംഗം ചെയ്ത ശേഷം പ്രതി കുടുംബത്തോടെ കടന്നു കളഞ്ഞു. കുറേ നാളുകൾക്കു ശേഷം ആ കേസിലെ പ്രതിയെ പിടിക്കാൻ പറ്റാത്തതിനെതിരെ മേലുദ്യോഗസ്ഥരിൽ നിന്നു രൂക്ഷമായ വിമർശനമുണ്ടായി. തുടർന്നാണ് അന്വേഷണച്ചുമതല ജോസിലേക്കെത്തുന്നത്. വയനാട് സ്വദേശിയായ ജോസഫെന്ന മറ്റൊരു ഉദ്യോഗസ്ഥനും ഒപ്പമുണ്ടായിരുന്നു. ഇരുവരും നടത്തിയ അതിസാഹസികമായ ഒരു അന്വേഷണ കഥകൂടിയാണ് ചുരുളിയ്ക്ക് പിന്നിലെ യഥാർഥ കഥ. റിട്ട. സബ് ഇൻസ്പെക്ടർ ജോസ് ജോസഫ് തന്നെ ആ കഥ പറയും. വിഡിയോ കാണാം: