പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കാനുള്ള രസച്ചരടുമായി വണ്ടർഫ്രെയിംസ് ഫിലിംലാൻഡിന്റെ ആദ്യസിനിമ ‘ജലധാര പമ്പ്സെറ്റ് സിൻസ് 1962’വിന്റെ മോഷൻ പോസ്റ്റർ പുറത്ത്. ഉർവശിയും ഇന്ദ്രൻസും ഒന്നിച്ച് കേന്ദ്ര കഥാപാത്രങ്ങളാകുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. ആഷിഷ് ചിന്നപ്പ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ  സാഗർ,സനുഷ,ടി ജി രവി, ജോണി ആന്റണി എന്നിവരും ശ്രദ്ധേയമായ വേഷങ്ങളിലെത്തും. ജൂലൈ പകുതിയോടെ പാലക്കാട്ടാണ് ചിത്രീകരണം ആരംഭിക്കുക.

നർമപ്പൊടി ചേർത്ത് ഉത്സവപ്പറമ്പിലെ അനൗൺസ്മെന്റിന്റെ പശ്ചാത്തലത്തിലൊരുക്കിയ മോഷൻ പോസ്റ്റർ മലയാളത്തിലെ പ്രധാന നടീനടൻമാരുടെ സോഷ്യൽമീഡിയ പേജുകളിലൂടെയാണ് പുറത്തിറങ്ങിയത്. പ്രായഭേദമന്യേ പ്രേക്ഷകരെ രസിപ്പിക്കാനുള്ള മേമ്പൊടി ചേർത്താകും ചിത്രത്തിന്റെ വരവെന്നാണ് മോഷൻ പോസ്റ്റർ കണ്ടുള്ള വിലയിരുത്തൽ. ആഷിഷ് ചിന്നപ്പയും പ്രജിൻ എം പിയും തിരക്കഥയൊരുക്കിയ ചിത്രത്തിന്റെ കഥ സനു കെ ചന്ദ്രന്റേതാണ്. വിശ്വജിത്ത് ഒടുക്കത്തിൽ ഛായാഗ്രഹണവും കൈലാസ് സംഗീത സംവിധാനവും നിർവഹിക്കുന്നു. ഡിസംബർ മാസത്തോടെയാണ് ചിത്രത്തിന്റെ റിലീസ് ഉദ്ദേശിക്കുന്നത്. 

പ്രൊഡക്ഷൻ കൺട്രോളർ - ബിജു കെ തോമസ്, എഡിറ്റർ - രതിൻ രാധാകൃഷ്ണൻ, ആർട്ട് - ദിലീപ് നാഥ്, ഗാനരചന - മനു മഞ്ജിത്ത്, മേക്കപ്പ് - സിനൂപ് രാജ്, കോസ്റ്റ്യൂം - അരുൺ മനോഹർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - രാജേഷ് അടൂർ, സൗണ്ട് ഡിസൈൻ - ധനുഷ് നായനാർ, ഓഡിയോഗ്രാഫി - വിപിൻ നായർ, സ്റ്റിൽ - നൗഷാദ് കണ്ണൂർ, കാസ്റ്റിംഗ് ഡയറക്ടർ - ജോഷി മേടയിൽ, വിഎഫ്എക്‌സ് - ലൈവ് ആക്ഷൻ സ്റ്റുഡിയോസ്, പി ആർ ഒ - ഏ എസ് ദിനേഷ്, ആതിര ദിൽജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ, ഡിസൈൻ - 24AM.