ഹൃദയമിടിപ്പ് ക്രമാതീതമായി വർധിപ്പിച്ചതിനെ തുടർന്ന് ബോളിവുഡ് താരം ദീപിക പദുക്കോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൈദരാബാദിലെ സിനിമ ഷൂട്ടിങ്ങിനിടെയാണ് ദീപികയുടെ ഹൃദയമിടിപ്പ് വർധിച്ചത്. ഉടൻ തന്നെ അവരെ കാമിനേനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആശുപത്രിയിലെ ചികിത്സക്ക് ശേഷം ഹൃദയമിടിപ്പ് സാധാരണ നിലയിലായതിനെ തുടർന്ന് അവർ വീണ്ടും ഷൂട്ടിങ് സെറ്റിലെത്തിയെന്നാണ് റിപ്പോർട്ട്. പ്രൊജക്റ്റ് കെ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് ദീപിക ഹൈദരാബാദിലെത്തിയത്. ദീപികക്കൊപ്പം പ്രഭാസും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
പാൻ ഇന്ത്യൻ ചിത്രത്തിൽ അമിതാഭ് ബച്ചനും പ്രധാന വേഷത്തിലെത്തുന്നു. ദീപികയും പ്രഭാസും ഇതാദ്യമായാണ് ബിഗ് സ്ക്രീനിൽ ഒന്നിക്കുന്നത്. ദിഷ പട്ടാണിയും ചിത്രത്തിൽ ഒരു പ്രധാനവേഷം അവതരിപ്പിക്കുന്നുണ്ട്.