മഴവില്‍ മനോരമ, താരസംഘടന അമ്മയുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന മഴവില്‍ എന്റര്ടെയിന്മെന്റ്സ് അവാര്‍ഡ്സ് 2022 താരനിശ നാളെയും മറ്റന്നാളും. മലയാളത്തിലെ ഏറ്റവും വലിയ താരോല്‍സവം 27, 28 തിയതികളില്‍ രാത്രി 7 മണി മുതല്‍ മഴവില്‍ മനോരമയില്‍ കാണാം. മമ്മൂട്ടിയും മോഹന്‍ലാലും മുതല്‍ പുതിയ തലമുറയിലെ താരങ്ങള്‍ വരെ ആട്ടവും പാട്ടും സ്കിറ്റും മറ്റുമായി വേദിയില്‍ നിറയും.
മോഹന്‍ലാലും നായികമാരും ചേര്‍ന്നെത്തുന്ന നൃത്തവും സ്കിറ്റും പരിപാടിയുടെ ഹൈലൈറ്റാണ്. ശ്രീനിവാസന്, ജോഷി തുടങ്ങി നിരവധി പേരെ വേദിയില്‍ ആദരിക്കുന്നുമുണ്ട്. സംവിധായകരായ പ്രിയദര്ശന്, ജോഷി, സത്യന് അന്തിക്കാട്, അമല്‍ നീരദ് തുടങ്ങിയവരും താരങ്ങള്‍ക്കൊപ്പം പങ്കാളികളാകുന്നു.