മലയാളത്തിൽ ആദ്യമായി മറഡോണയ്ക്ക് വേണ്ടി ഒരു ട്രിബ്യൂട്ട് ഗാനം ഇറങ്ങിയിരിക്കുകയാണ്. ഫുട്ബോൾ ഇതിഹാസമായ മറഡോണയുടെ രണ്ടാം ചരമ വാർഷികത്തിൽ ലോകം അദ്ദേഹത്തെ അനുസ്മരിക്കുമ്പോൾ ഇവിടെ കേരളത്തിൽ ഒരു കൂട്ടം ചെറുപ്പക്കാർ അദ്ദേഹത്തിന് വേണ്ടി ഗാനമൊരുക്കി കഴിഞ്ഞു. ഈ കാലത്തും മറഡോണയും അദ്ദേഹത്തിന്റെ ഫുട്ബോളും എത്രത്തോളം ചെറുപ്പക്കാരിൽ സ്വാധീനം ചെലുത്തുന്നു എന്നു കാണിക്കുന്ന ഈ ആൽബം ലോകക്കപ്പിന്റെ ആരവങ്ങളും അണിചേർക്കുന്നു. സൽമാൻ മോഹിദീനും റെന്നി ദേവസ്സിയും ഒരുക്കിയ വരികൾക്ക് റെന്നി ദേവാസ്യ തന്നെയാണ് ഈണം കൊടുത്തത്. ഫ്രാങ്കോ പാടിയ ഈ ആൽബം മനോരമ മ്യൂസിക്കിലാണ് റിലീസായിരിക്കുന്നത്.