Varisu-trailer

ഇത്തവണത്തെ പൊങ്കലിനു കോളിവുഡില്‍ സൂപ്പര്‍ സ്റ്റാര്‍ സിനിമകളുടെ പോരാട്ടമാണ്. വിജയ് നായകനാവുന്ന വാരിസും തല അജിത്തിന്റെ തുനിവും. പതിവ് ശൈലിവിട്ടു ക്ലീന്‍ ഫാമിലി എന്റര്‍ടെയ്നറെന്ന പേരോടെയാണു വാരിസ് തിയേറ്ററുകളിലേക്കെത്തുന്നത്. ചിത്രത്തിന്റെ ട്രെയിലറിനു വന്‍വരവേല്‍പ്പാണ് ആരാധകര്‍ നല്‍കിയത്. ട്രെയിലര്‍ റിലീസ് യുട്യൂബില്‍ മാത്രം ലൈവായി കണ്ടതു മുപ്പതു ലക്ഷത്തിലേറെ പേരാണ്.

സിനിമാ റിലീസിനു തമിഴ കൊട്ടകങ്ങളില്‍ കാണുന്നതിനു സമാന കാഴ്ച. സിനിമയുടെ ട്രെയിലര്‍ പ്രദര്‍ശിപ്പിക്കാന്‍ തിയേറ്റിനോളം വലുപ്പമുള്ള കൂറ്റന്‍ സ്ക്രീനുകള്‍. വിജയ് മക്കള്‍ ഇയക്കം വാരിസ് വന്‍ ആഘോഷമാക്കുന്നത് ഇങ്ങനെയാണു. വളര്‍ത്തച്ഛന്റെ മരണത്തെ തുടര്‍ന്നു ബിസിനസ് സാമ്രാജ്യം ഏറ്റെടുക്കാനെത്തുന്ന വിജയ് രാജേന്ദ്രനായാണു ചിത്രത്തില്‍ വിജയ് എത്തുന്നത്. രശ്മിക മന്ദാനയാണു നായിക. പൊങ്കല്‍ റിലീസായി 12നു ചിത്രം തിയേറ്ററുകളിലെത്തും.