ബോളിവുഡിലെ 99 ശതമാനം പേരും മയക്കുമരുന്ന് ഉപയോഗിക്കുന്നില്ലെന്നും സിനിമകൾ ജനങ്ങളിലേക്കെത്താനുള്ള കഠിനാധ്വാനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അതുകൊണ്ട് ''ബോയ്കോട്ട് ബോളിവുഡ്' എന്ന ട്രെൻഡിംഗ് ഹാഷ്‌ടാഗ് ഒഴിവാക്കേണ്ടത് പ്രധാനമാണെന്നും ബോളിവുഡ് നടൻ സുനിൽ ഷെട്ടി.
"ഈ ഹാഷ്‌ടാഗ് നീക്കം ചെയ്യേണ്ടതുണ്ട്, കൊട്ടയിൽ ചീഞ്ഞ ആപ്പിൾ ഉണ്ടാകാം, പക്ഷേ നാമെല്ലാവരും അങ്ങനെയല്ല. നമ്മുടെ കഥകളും സംഗീതവും ലോകവുമായി ബന്ധപ്പെട്ടിരിക്കുന്നു, അതിനാൽ കളങ്കം നീക്കം ചെയ്യേണ്ടതുണ്ട്. ദയവായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഈ സന്ദേശം അറിയിക്കുക.” ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി മുംബൈയിൽ നടത്തിയ സംഭാഷണത്തിനിടെ സുനിൽ ഷെട്ടി പറഞ്ഞു.
രണ്ട് ദിവസത്തെ മുംബൈ സന്ദർശനത്തിനെത്തിയ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ബോളിവുഡ് സൂപ്പര്‍ താരങ്ങൾ നടത്തിയ കൂടികാഴ്ചയിലാണ് 'ബോയ്കോട്ട് ബോളിവുഡ്' ട്രെന്‍റ് അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് ആവശ്യം ഉന്നയിച്ചത്. സുനിൽ ഷെട്ടിയെ കൂടാതെ രവി കിഷൻ, സോനു നിഗം, ജാക്കി ഷ്റോഫ്, ബോണി കപൂർ തുടങ്ങി ബോളിവുഡിലെ നിരവധി പ്രമുഖര്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയുമായുള്ള കൂടികാഴ്ചയ്ക്ക് എത്തിയിരുന്നു.
ഉത്തർപ്രദേശിനെ 'ഇന്ത്യയിലെ ഏറ്റവും മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനം' ആയി ഉയർത്തുന്നത്തിനുവേണ്ടിയാണ് യോഗി രണ്ട് ദിവസത്തെ മുംബൈ സന്ദർശനത്തിനു എത്തിയത്.
Suniel Shetty seeks UP CM Yogi Adityanath's help in removing 'Boycott Bollywood' stigma