TAGS

ജനുവരി 25ന് തീയറ്ററിലെത്തിയതിന് പിന്നാലെ ഷാരൂഖ് ഖാന്റെ പഠാന്‍ ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ പലതും തകര്‍ത്ത് കഴിഞ്ഞു. ഇന്ത്യയില്‍ വിജയം കൊയ്യുന്നതിനൊപ്പം ആഗോള ബോക്സ് ഓഫീസിലും സിദ്ധാര്‍ഥ് ആനന്ദിന്റെ ചിത്രം പണം വാരുകയാണ്.  യുഎസ് ബോക്സ്ഓഫീസില്‍ നിന്ന് 86 കോടി രൂപ നേടിക്കഴിഞ്ഞതോടെ മറ്റൊരു വമ്പന്‍ നേട്ടവും പഠാന്‍ മറികടന്ന് കഴിഞ്ഞു.

 

ഒസ്കര്‍ ബെസ്റ്റ് പിക്ച്ചര്‍ നോമിനേഷന്‍ നേടിയ സിനിമകളുടെ ബോക്സ് ഓഫീസ് കളക്ഷന്‍ റെക്കോര്‍ഡുകളാണ് പഠാന്‍ മറികടന്നത്. ദ ബാന്‍ഷീസ് ഓഫ് ഇനിഷെറിന്‍, ട്രയാങ്കിള്‍ ഓഫ് സാഡ്നസ് ആന്‍ഡ് വുമണ്‍ ടോല്‍ക്കിങ് എന്നീ ഓസ്കാറിലെ മികച്ച സിനമയ്ക്കുള്ള നോമിനേഷന്‍ ലഭിച്ച ചിത്രങ്ങളുടെ കളക്ഷന്‍ റെക്കോര്‍ഡുകളാണ് യുഎസ് ബോക്സ് ഓഫീസില്‍ പഠാന്‍ മറികടന്നത്. 9.8 മില്യണ്‍ ഡോളര്‍ ആണ് ബാന്‍ഷീസ് ഓഫ് ഇന്‍ഷെറിന്‍ നേടിയത്. 

 

റിലീസ് ചെയ്ത് ഒരാഴ്ച തികയുന്നതിന് മുന്‍പാണ് പഠാന്‍ യുഎസ് ബോക്സ്ഓഫീസില്‍ പണം വാരുന്നത്. ഇപ്പോഴും വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്നാണ് ഷാരൂഖ് പഠാന്റെ വിജയത്തിലേക്ക് ചൂണ്ടി പറയുന്നത്. ദൈവത്തോട് കടപ്പെട്ടിരിക്കുന്നു. സ്നേഹത്തോടെ എന്റെ സിനിമകള്‍ റിലീസ് ചെയ്യാനാണ് ആഗ്രഹിക്കുന്നത് എന്നും എസ്ആര്‍കെ പറഞ്ഞു. ആദ്യ 5 ദിവസം കൊണ്ട് പഠാന്‍ 500 കോടി ക്ലബില്‍ ഇടംപിടിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

 

ജവാന്‍ ആണ് ഷാരൂഖിന്റെ അടുത്ത ചിത്രം. നയന്‍താരയും വിജയ് സേതുപതിക്കും ഒപ്പമാണ് ഈ അറ്റ്ലി ചിത്രത്തില്‍ ഷാരൂഖിന്റെ വരവ്. 2023 ജൂണ്‍ 2നാണ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്കുമാര്‍ ഹിരാനിയു‌ടെ സിനിമയും അണിയറയില്‍ ഒരുങ്ങുന്നു.