pathaan-fan-reaction-tweet

 

 

പഠാന്‍ സൂപ്പർ ഹിറ്റായെങ്കിലും താന്‍ ഇനിയും കഠിനമായി അധ്വാനിക്കേണ്ടിയിരുക്കുന്നു എന്ന് ഷാറുഖ് ഖാൻ. ഒരു കുട്ടി ആരാധിക ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയുടെ ചുവട് പിടിച്ചാണ് കിങ് ഖാൻറെ പ്രസ്താവന. പഠാന്‍  ഇഷ്ടമായില്ല എന്നായിരുന്നു ആരാധികയുടെ ട്വീറ്റ്. ദീപിക പദുക്കോണ്‍, ജോൺ എബ്രാഹം തുടങ്ങിയ താരനിരകളെ അണിനിരന്ന സിദ്ധാർഥ് ആനന്ദ് ചിത്രം ജനുവരി 25ന് പുറത്തിറങ്ങിയപ്പോൾ മുതൽ വലിയ പ്രേഷകപ്രീതിയാണ് ചിത്രത്തിന് ലഭിക്കുന്നത്. ‌

 

പഠാന്‍  ഇഷ്ടമായോ എന്ന ചോദ്യത്തിന് ഇല്ല എന്ന് മറുപടി പറയുന്ന കൊച്ചുകുട്ടിയെ ആരാധകർ ഏറ്റെടുത്തു. പുറകെ മറു ട്വീറ്റുമായി കിങ് ഖാനുമെത്തി. സൂപ്പർ സ്റ്റാറിൻറെ മറുപടി കൂടിയായപ്പോൾ ദേശീയ മാധ്യമങ്ങൾ വരെ ട്വീറ്റ് വാർത്തയാക്കി. കുട്ടിപ്രേഷകരെ നിരശരാക്കാൻ കഴിയില്ല, കൂടുതൽ പ്രയത്നിക്കേണ്ടിയിരിക്കുന്നു എന്ന് തുടങ്ങിയ ട്വീറ്റിൽ രസകരമായത് മറ്റൊന്നാണ്. ദീവാലെ ദുൽഹനിയ ലെ ജായേങ്കേ എന്ന തന്റെ തന്നെ ചിത്രം കുട്ടിയെ കാണിക്കൂ, ഇഷ്ടപ്പെട്ടേക്കാം. ചിലപ്പോൾ അവൾ കുറച്ചു റൊമാൻറിക് ആയതുകൊണ്ടാവാം എന്ന് പറഞ്ഞ് ട്വീറ്റ് നീണ്ടു. 

 

ഇതുവരെ നാനൂറ് കോടിക്കടുത്ത് പഠാൻ കളക്ഷൻ നേടി. ബോളിവുഡിന്റെ തിരിച്ച് വരവായാണ് സിനിമാലോകം പഠാനെ കാണുന്നത്. ഹിന്ദിയിൽ പഠാൻ സിനിമയേക്കാൾ കളക്ഷൻ നേടിയ തെന്നിന്ത്യൻ ചിത്രങ്ങളായ ബാഹുബലിയുടെയും കെ.ജി.എഫിന്റേയും നേട്ടത്തെ ഈ ചിത്രം മറികടക്കുമോ എന്നും സിനിമാലോകം കാത്തിരിക്കുന്നു