TAGS

ബാഫ്റ്റ പുരസ്കാരവേദിയില്‍ ചരിത്രംകുറിച്ച് നെറ്റ്ഫ്ലിക്സ് ചിത്രം  ഓള്‍ ക്വയറ്റ് ഓണ്‍ ദി വെസ്റ്റേന്‍ ഫ്രണ്ട്.  മികച്ച ചിത്രം ഉള്‍പ്പടെ ഏഴ് പുരസ്കാരങ്ങള്‍ ജര്‍മന്‍ സിനിമ സ്വന്തമാക്കി. ടാറിലെ അഭിനയത്തിന് കേറ്റ് ബ്ലാഞ്ചറ്റ് മികച്ച നടിയും എല്‍വിസിലെ പ്രകടനത്തിന് ഓസ്റ്റിന്‍ ബട്്ലര്‍ മികച്ച നടനുമായി. മികച്ച തിരക്കഥ ഉള്‍പ്പടെ ബ്രിട്ടീഷ് ചിത്രം ബാന്‍ഷീസ് ഓഫ് ഇനിഷെറിന്‍ നാല് പുരസ്കാരങ്ങള്‍ സ്വന്തമാക്കി. ഡോക്യുമെന്ററി വിഭാഗത്തില്‍ മല്‍സരിച്ച ഇന്ത്യയുടെ ഓള്‍ ദാറ്റ് ബ്രീത്ത്സ് പിന്തള്ളപ്പെട്ടു.

all quiet on the western front beats bafta awards