TAGS

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഹിന്ദി ചിത്രമായി പഠാന്‍. ബാഹുബലി ടൂവിന്റെ റെക്കോര്‍ഡാണ് തകര്‍ത്തത്. 38ദിവസംകൊണ്ട് പഠാന്‍ ആഗോള വിപണിയില്‍ ആയിരംകോടി രൂപ പിന്നിട്ടു.

 

ജനവരി 25ന് തിയറ്ററിലെത്തും മുമ്പേ വിവാദത്തില്‍ നിറഞ്ഞ പഠാന്‍ ഹിന്ദി സിനിമാലോകത്തെ റെക്കോര്‍ഡുകള്‍ അതിവേഗത്തിലാണ് മറികടക്കുന്നത്. കുറഞ്ഞസമയത്തിനുള്ളില്‍ 300കോടി കളക്ഷന്‌‍ നേടിയ ചിത്രമായ പഠാന്‍ ഹിന്ദി സിനിമകളിലെ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ ചിത്രമായി മുന്നേറുകയാണ്. ബാഹുബലി ടു വിന്റെ ഹിന്ദിപതിപ്പ് ഇന്ത്യയില്‍ നിന്ന് നേടിയത് 510കോടി രൂപയാണ്. പഠാന്‌ 38ദിവസം കൊണ്ട് ഇന്ത്യയില്‌‍ നിന്ന് നേടിയത് 640കോടി രൂപയാണ്. എന്നാല്‍ ആമിര്‍ ഖാന്റെ ദംഗലാണ് കൂടുതല്‌ കളക്ഷന്‍ നേടിയ ഹിന്ദി ചിത്രം. ഇന്ത്യയില്‌‍ ദംഗല്‍ 387കോടി രൂപയാണ്.  ‍ ആഗോള വിപണിയും ചേര്‍ത്ത് ദംഗല്‍ 2,200കോടിരൂപയാണ് വാരിക്കൂട്ടിയത്. ആയിരം കോടി പിന്നിട്ട പഠാന്‍ അത് മറികടക്കുമോയെന്നാണ് ഷാറൂഖ് ഖാന്റെ ആരാധകര്‍‌ ഉറ്റുനോക്കുന്നത്.