പഠാന്‍ സിനിമ ബംബര്‍ ഹിറ്റായതിന് പിന്നാലെ അത്യാഡംബര കാര്‍ സ്വന്തമാക്കി ഷാറൂഖ് ഖാന്‍. ഏകദേശം പത്തുകോടി രൂപയുടെ റോള്‍സ് റോയ്സ് കള്ളിനന്‍ ബ്ലാക് ബാഡ്ജാണ് താരം സ്വന്തമാക്കിയത്.
കള്ളിനന്റെ പ്രത്യേക പതിപ്പായ ബ്ലാക് ബാഡ്ജിന്റെ ആര്‍ട്ടിക് വൈറ്റാണ് ഷാറൂഖ് ഖാന് സ്വന്തമാക്കിയത്. ഇന്ത്യയിലെ തന്നെ മൂന്നാമത്തെ ബ്ലാക് ബാഡ്ജ് എഡിഷനാണിത്. ഓള്‍വൈറ്റ് ലെതറാണ് അകത്ത് തിരഞ്ഞെടുത്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട.് കള്ളിനന്‍ ഷാറൂഖിന്റെ വീടായ മന്നത്തിലേക്ക് കയറുന്ന ദൃശ്യങ്ങള്‍ ഇതിനകം വൈറലായിക്കഴിഞ്ഞു.
ഫാന്റം ഡ്രോപ്ഹെഡ് കൂപ്പെ,ഇലക്ട്രിക് ബിഎംഡബ്ലിയു ഐ എയിറ്റ്, ലാന്‍ഡ് ക്രൂയിസര്‍,പജീറോ, സാന്‍ട്രോ എന്നിവയ്ക്കൊപ്പമാണ് കള്ളിനന്‍ ബ്ലാക് ബാഡ്ജ് മന്നത്തിലേക്ക് എത്തുന്നത്. 2018ല്‍ സീറോ പുറത്തിയശേഷം തിയറ്റര്‍ റിലീസിനെത്തിയ ഷാറൂഖിന്റെ പുതിയ ചിത്രം പഠാന്‍ കളക്ഷനില്‍ റെക്കോര്‍ഡുകള്‍ തീര്‍ത്ത് മുന്നേറുകയാണ്. ഇതിനകം ആയിരംകോടി പിന്നിട്ടു കളക്ഷന്‍.
Shah Rukh Khan buys a swanky Rolls-Royce Cullinan Black Badge SUV worth Rs 10 crore after ‘Pathaan’ success