harry

ജെ.കെ.റോളിങ്ങിന്റെ ഹാരി പോട്ടര്‍ വീണ്ടുമെത്തുന്നു. പത്തുവര്‍ഷം നീണ്ടുനില്‍ക്കുന്ന ടെലിവിഷന്‍ പരമ്പരയായാണ് ഹാരി പോട്ടറിന്റെ രണ്ടാം വരവ്. എച്ച്.ബി.ഒയാണ് പരമ്പരയുടെ നിര്‍മാതാക്കള്‍. 

12 വര്‍ഷത്തിന് ശേഷം ഹാരിയും ഹെര്‍മാണിയും റോണും വീണ്ടും അവതരിക്കുന്നു. പോര്‍ട്ടര്‍ ആരാധകര്‍ക്കിടയില്‍ ഒരു  അഭ്യൂഹമാത്രമായി ഒതുങ്ങിയ പരമ്പര യാഥാര്‍ത്യമാകുന്നതായി  എച്ച്.ബി.ഒ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ജെ.കെ.റോളിങ്ങായിരിക്കും പരമ്പരയുടെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസര്‍. ഹാരി പോട്ടര്‍ ഉള്‍പ്പടെ കേന്ദ്രകഥാപാത്രങ്ങളെയെല്ലാം അവതരിപ്പിക്കുക പുതുമുഖങ്ങള്‍.  റോളിങ്ങിന്റെ ഏഴ് പുസ്തകങ്ങളോടും നീതിപുലര്‍ത്തിക്കൊണ്ടായിരിക്കും പരമ്പരയെന്ന് എച്ച്.ബി.ഒ. 2011 ജൂലൈയിലാണ് അവസാന സിനിമയായ ഹാരി പോട്ടര്‍ ആന്‍ഡ് ദി ഡെത്‍ലി ഹാലോസ് പുറത്തിറങ്ങിയത്. പിന്നീട് ആല്‍ബസ് ഡംബിള്‍ഡോര്‍ കേന്ദ്രകഥാപാത്രമായ ഫന്റാസ്റ്റിക് ബീസ്റ്റ് സിനിമകളും ഇറങ്ങിയിരുന്നു. 

Harry Potter TV Series run for 10 years