എംപുരാന്‍ സിനിമയുടെ ഓരോ വിശേഷങ്ങളും ആരാധകര്‍ക്കു ആവേശമാണ്. പൃഥ്വിയും സംഘവും ചിത്രത്തിന്‍റെ ലൊക്കേഷന്‍ ഹണ്ടിങിനായി വിദേശ രാജ്യങ്ങളിലുള്‍പ്പെടെയുള്ള യാത്രകളിലാണ്. നിർമാതാവ് ആന്‍റണി പെരുമ്പാവൂര്‍ ആണ് റീൽ വിഡിയോയിലൂടെ ഈ വിശേഷം ആരാധകർക്കായി പങ്കുവച്ചത്.

 

അതേസമയം കഴിഞ്ഞ വര്‍ഷാവസാനം തന്നെ ചിത്രത്തിനുവേണ്ടിയുള്ള ലൊക്കേഷന്‍ ഹണ്ടിങ് ആരംഭിച്ചിരുന്നു. ഇന്ത്യയിൽ ചിത്രീകരണം തുടങ്ങുന്ന ചിത്രം 6 രാജ്യങ്ങളിലൂടെ യാത്ര ചെയ്താണു പൂർത്തിയാകുന്നത്. ലൊക്കേഷനുകൾക്കുവേണ്ടി സംവിധായകൻ പൃഥിരാജും സംഘവും ആറുമാസത്തോളമായി നടത്തിയ യാത്രകൾ ഉത്തരേന്ത്യയിൽ അവസാനിച്ചത് ഈ വർഷം ഫെബ്രുവരിയിലാണ്. പിന്നീടാണ് വിദേശ ലൊക്കേഷനുകൾ തേടി ടീം വീണ്ടും യാത്ര തിരിച്ചത്.