tamannamal-25

ഒ.ടി.ടിയിൽ റിലീസ് ചെയ്ത വെബ് സീരീസുകളായ 'ജി കർദ'യിലും 'ലസ്റ്റ് സ്റ്റോറീസി'ന്റെ രണ്ടാം സീസണിലും ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിച്ചത് കഥയും കഥാപാത്രവും ആവശ്യപ്പെട്ടത് കൊണ്ടാണെന്ന് ബോളിവുഡ് താരം തമന്ന ഭാട്ടിയ മനോരമന്യൂസിനോട്. ആദ്യ മലയാള സിനിമ വൈകാതെ പുറത്തിറങ്ങും. ജനങ്ങളുടെ പ്രതികരണം എന്തായിരിക്കുമെന്ന് അറിയാൻ കൗതുകമുണ്ടെന്നും  കൂടുതൽ സിനിമകൾ ചെയ്യുമ്പോൾ മലയാളവും താന്‍ പഠിച്ചെടുക്കുമെന്നും താരം പറഞ്ഞു.