salman-khan-shah-rukh-khan

ലോകത്തിലെ അതിസമ്പന്നരുടെ പട്ടികയില്‍ ബോളിവുഡില്‍ നിന്ന് പല താരങ്ങളും ഇടംപിടിക്കാറുണ്ട്. ബോളിവുഡില്‍ നിന്ന് ലഭിക്കുന്ന താരപ്രഭ സമ്പത്തു പ്രശസ്തിയും മാത്രമല്ല അവര്‍ക്ക് നല്‍കുന്നത്. ഈ താരങ്ങള്‍ക്കൊപ്പം ഹൃദയം കൊടുത്ത് നില്‍ക്കുന്ന ലക്ഷക്കണക്കിന് ആരാധകരും ഉണ്ട്. എന്നാല്‍ പലപ്പോഴും ഈ ആരാധക കൂട്ടത്തില്‍ നിന്ന് താരങ്ങള്‍ക്ക് സംരക്ഷണം വേണ്ടിവരും. ഇതിന്റെ ഉത്തരവാദിത്വം താരങ്ങള്‍ തങ്ങളുടെ ബോഡിഗാര്‍ഡ്സിന് നല്‍കുന്നു. ഇങ്ങനെ ബോളിവുഡ് താരങ്ങളില്‍ സംരക്ഷണം ഒരുക്കി നടക്കുന്നവരില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന ബോഡിഗാര്‍ഡ് ആരാണ്?

ഷാരൂഖിന് സുരക്ഷയൊരുക്കി രവി സിങ്

രവി സിങ്ങിനാണ് ഷാരൂഖ് ഖാന്റെ സുരക്ഷയുടെ ചുമതല. കഴിഞ്ഞ ഒരു ദശകമായി രവി സിങ് ഷാരൂഖിനൊപ്പമുണ്ട്. ബോളിവുഡ് താരങ്ങളുടെ ബോഡിഗാര്‍ഡുമാരില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് രവിയാണ്. പ്രതിവര്‍ഷം 2.7 കോടി രൂപയാണ് ലഭിക്കുന്നത്. 

സല്‍മാന്‍ ഖാന്‍റെ ഷേര

ഷേരയാണ് സല്‍മാന്‍ ഖാന്‍റെ പ്രധാന ബോഡിഗാര്‍ഡ്. ബോളിവുഡ് ഇന്‍ഡസ്ട്രിയിലെ ഏറ്റവും പ്രശസ്തനായ ബോഡിഗാര്‍ഡ് ഷേരയാണ്. സല്‍മാന്റെ സിനിമകളില്‍ കാമിയോ റോളിലും ഷേര പ്രത്യക്ഷപ്പെടാറുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്രതിവര്‍ഷം 2 കോടി രൂപയാണ് ഷേരയ്ക്ക് പ്രതിഫലമായി ലഭിക്കുന്നത്. 15 വര്‍ഷമായി ഷേര സല്‍മാന്‍ ഖാനൊപ്പം ഉണ്ട്. 

ആമിര്‍ ഖാന് സുരക്ഷ ഒരുക്കി യുവ്​​ രാജ്

യുവ് രാജ് ഗോര്‍പാഡെയാണ് ആമിര്‍ ഖാന്റെ ബോഡിഗാര്‍ഡ്. ബോഡിബില്‍ഡിങ് മേഖലയിലേക്ക് പോകാനായിരുന്നു ആദ്യ യുവ രാജിന്റെ താത്പര്യം. എന്നാല്‍ ഇത് നടന്നില്ല. ആമിര്‍ ഖന്റെ ബോഡിഗാര്‍ഡായി നിന്ന് രണ്ട് കോടി രൂപയാണ് ഒരു വര്‍ഷം യുവ് രാജിന് ലഭിക്കുന്നത്. 

അമിതാഭ് ബച്ചന്‍–ജിതേന്ദ്ര ഷിന്‍ഡേ

സുരക്ഷാ ഏജന്‍സി സ്വന്തമായി നടത്തുന്നുണ്ടെങ്കിലും ബോളിവുഡിലെ ബിഗ് ബിയുടെ ബോഡിഗാര്‍ഡ് എന്ന റോളാണ് ജിതേന്ദ്ര തിരഞ്ഞെടുത്തത്. 1.5 കോടി രൂപയാണ് ഒരു വര്‍ഷം ജിതേന്ദ്രയ്ക്ക് പ്രതിഫലമായി ലഭിക്കുന്നത്. 

അക്ഷയ് കുമാര്‍–ശ്രേയസ് തേലേ

അക്ഷയ് കുമാറിന്റെ മാത്രമല്ല, അദ്ദേഹത്തിന്റെ മകന്‍ ആരവിന്റേയും ബോഡിഗാര്‍ഡ് ആണ് ശ്രേയസ്. 1.2 കോടി രൂപയാണ് ഒരു വര്‍ഷം ശ്രേയസന് പ്രതിഫലമായി ലഭിക്കുന്നത്. 

ഋത്വക് റോഷന്‍– മയൂര്‍ ഷെറ്റിഗാര്‍

ബോളിവുഡിന്റെ ഗ്രീക്ക് ഗോഡിന് സുരക്ഷ ഒരുക്കുന്നത് മായൂര്‍ ഷെറ്റിഗാര്‍ ആണ്. പ്രതിവര്‍ഷം മായൂറിന് 1.2 കോടി രൂപയാണ് പ്രതിഫലം. 

ദീപിക പതുക്കോണ്‍–ജലാല്‍

ദീപികയുടെ ബോഡിഗാര്‍ഡ് ആയ ജലാലിന് 80 ലക്ഷത്തനും 1.2 കോടിക്കും ഇടയിലാണ് പ്രതിവര്‍ഷം പ്രതിഫലം എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ENGLISH SUMMARY:

Often stars need protection from this fan base. The responsibility of this is given by the stars to their bodyguards. Who is the highest paid bodyguard among Bollywood celebrities?