TAGS

രാം ചരണിന്റേയും ഉപാസനയുടേയും കു‍ഞ്ഞിന്റെ വിശേഷങ്ങളില്‍ നിറയുകയാണ് തെന്നിന്ത്യന്‍ സിനിമാ ലോകം. അതിനിടയില്‍ കുഞ്ഞിന് അംബാനി കുടുംബം സ്വര്‍ണ തൊട്ടില്‍ സമ്മാനമായി നല്‍കിയെന്ന വാര്‍ത്തയും വരുന്നു. ഒരു കോടി രൂപ വില വരുന്ന തൊട്ടിലാണ് അംബാനി കുടുംബം സമ്മാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അംബാനി കുടുംബമോ രാംചരണോ ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല.

 

ജൂണ്‍ 20നാണ് രാം ചരണ്‍–ഉപാസനാ ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് ജനിച്ചത്. ക്ലിന്‍ കാര കൊനിഡേല എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. പ്രകൃതിയുടെ മൂര്‍ത്തീഭാവം എന്നാണ് ക്ലിന്‍ കാര എന്നതിന് അര്‍ഥം. ലളിതസഹസ്രനാമത്തില്‍ നിന്നാണ് കുഞ്ഞിന് പേര് കണ്ടെത്തിയത്.