trishanew

50 കോടി മുതല്‍ മുടക്കില്‍ ടൊവിനോ തോമസിനെ നായകനാക്കി അഖില്‍ പോള്‍ –അനസ് ഖാന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് ഐഡന്റിറ്റി. ഫോറന്‍സിക് എന്ന ചിത്രത്തിനു ശേഷമാണ് ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത്. നാല് ഭാഷകളില്‍ വമ്പന്‍ ക്യാന്‍വാസിലാണ് ചിത്രം ഒരുങ്ങുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു,

 

ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രധാനമുള്ള ചിത്രത്തില്‍ നൂറുദിവസമാണ് ചിത്രികരണം പദ്ധതിയിടുന്നത്. പൊന്നിയന്‍ സെല്‍വന്‍, ലിയോ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തൃഷ നായികയായി എത്തുന്ന ചിത്രമാണ് ഐഡന്റിറ്റി. മോഹന്‍ലാലിന്റെ റാമിലും തൃഷയാണ് നായിക. 

 

ടൊവിനോ, തൃഷ എന്നിവരെ കൂടാതെ വമ്പന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. രാഗം മൂവിസിന്റെ ബാനറില്‍ രാജു മല്യത്ത് സെഞ്ച്വറി കൊച്ചുമോനുമായി ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.ഫോറന്‍സിക്ക് എന്ന വിജയ ചിത്രത്തിനു ശേഷം ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമ്പോള്‍ പ്രേക്ഷക പ്രതീക്ഷ വാനോളമാണ്.