trisha-vijay

TOPICS COVERED

വിജയ്​ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് തൃഷ. താരത്തിനൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവച്ചാണ് തൃഷ പിറന്നാള്‍ ആശംസ നേര്‍ന്നത്. കുറച്ച് താമസിച്ചാണ് ആശംസ എത്തിയതെങ്കിലും തൃഷ പങ്കുവച്ച ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. ജൂണ്‍ 22നായിരുന്നു വിജയ്​യുടെ 50–ാം പിറന്നാള്‍. 'കൊടുങ്കാറ്റിലേക്കുള്ള ശാന്തത, ശാന്തതയിലേക്കുള്ള കൊടുങ്കാറ്റ്, ഇനിയും ഒരുപാട് നാഴികക്കല്ലുകള്‍,' എന്നാണ് ചിത്രത്തിനൊപ്പം തൃഷ കുറിച്ചത്. 

ചിത്രത്തിന് രസകരമായ കമന്‍റുകളുമായി ആരാധകരും ഒത്തുകൂടി. 'ഐക്കോണിക് ജോഡി, ഏറ്റവും ബെസ്​റ്റ് ബെര്‍ത്ത്​ഡേ വിഷ്,' എന്നാണ് ഒരു കമന്‍റ്. വിജയ്​യുടെ പുതിയ ചിത്രം ഗോട്ടില്‍ തൃഷ അതിഥി വേഷത്തില്‍ എത്തുമോ എന്നാണ് ചിലരുടെ ചോദ്യം. എന്നാല്‍ തൃഷ പങ്കുവച്ച ചിത്രം ലിയോ ഷൂട്ടിന്‍റെ സമയത്തേതാണെന്നും ചിലര്‍ കുറിച്ചു. 

ലിയോ ആണ് ഇരുവരും ഒന്നിച്ച് ഒടുവില്‍ പുറത്തുവന്ന ചിത്രം. ലോകേഷ കനകരാജ് സംവിധാനം ചെയ്​ത ചിത്രം കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു. മാത്യു തോമസ്, മഡോണ സെബാസ്​റ്റ്യന്‍, ഗൗതം വാസുദേവ് മേനോന്‍, മിഷ്​കിന്‍, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ എന്നിവരും ചിത്രത്തെത്തിയിരുന്നു. 

ഗോട്ടാണ് ഇനി റിലീസിനൊരുങ്ങുന്ന വിജയ് ചിത്രം. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇരട്ടവേഷത്തിലാണ് വിജയ് അഭിനയിക്കുന്നത്. സെപ്തംബര്‍ അഞ്ചിനാണ് ഗോട്ട് റിലീസ് ചെയ്യുന്നത്. മീനാക്ഷി ചൗധരി, പ്രശാന്ത്, പ്രഭുദേവ, ജയറാം, സ്‌നേഹ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ENGLISH SUMMARY:

Trisha's birthday wish for Vijay