rajini-new-song

‘ടൈഗര്‍ കാ ഹുക്കും..’ രജനികാന്ത് ചിത്രം ജയിലറിലെ പുതിയ പാട്ടും തരംഗമാകുന്നു. ഒരു മണിക്കൂറില്‍ 10 ലക്ഷം കാഴ്ചക്കാരെ നേടിയ മുന്നേറുകയാണ് പാട്ട്. നെൽസൻ സംവിധാനം ചെയ്ത് സൂപ്പർസ്റ്റാർ രജനികാന്ത് നായകനായെത്തുന്ന ജയിലറിലെ ഗാനങ്ങള്‍ രണ്ടും ഇപ്പോള്‍ തെന്നിന്ത്യ ആകെ വൈറലാണ്. അനിരുദ്ധാണ് പാട്ടൊരുക്കുന്നത്.

 

സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിക്കുന്ന ജയിലർ ഓഗസ്റ്റ് 10നാണ് തിയറ്ററുകളിൽ എത്തുന്നത്. മലയാളത്തിലെ സൂപ്പർസ്റ്റാർ മോഹൻലാൽ രജനികാന്തിനൊപ്പം പ്രത്യക്ഷപ്പെടുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. രജനിയുടെ 169ആം ചിത്രം കൂടിയാണ് ജയിലർ. മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന ജയിലറുടെ വേഷത്തിലാണ് രജനി എത്തുന്നത്.