vineeth-new-movie

ഹൃദയം എന്ന ചിത്രത്തിന്റെ വിജയത്തിനുശേഷം പ്രണവ് മോഹൻലാലും വിനീത് ശ്രീനിവാസനും ഒന്നിക്കുന്ന ചിത്രമാണ് 'വർഷങ്ങൾക്കുശേഷം'. ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നിരജ് മാധവ് അടക്കമുള്ള വന്‍ താര നിര അണിനിരക്കുന്ന ചിത്രത്തെ പറ്റി വന്‍ ഹൈപ്പാണ് സമൂഹമാധ്യമങ്ങളില്‍. ചിത്രത്തിന്‍റെ പ്രഖ്യാപനം വന്നതിന് പിന്നാലെ ഈ സിനിമയും ചെന്നൈ ടച്ചാണോ, വിനീത് ചെന്നൈ സ്റ്റാറാണോ എന്നുള്ള ചോദ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നിരുന്നു. ഇപ്പോളിതാ ഈ കാര്യങ്ങള്‍ക്ക് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് വിനീത്. പുതിയ ചിത്രം സത്യമായിട്ടും ചെന്നൈയിൽ ഷൂട്ട് ചെയ്യുന്നില്ലെന്നും എന്നാലും ഒരു ചെന്നൈ ഫ്ലേവര്‍ ചിത്രത്തില്‍ വരുമെന്നും താരം പറയുന്നു.  കുറുക്കന്‍ സിനിമയുടെ പ്രമോഷനോടനുബന്ധിച്ച് നടന്ന അഭിമുഖത്തിലാണ് താരത്തിന്‍റെ വെളിപ്പെടുത്തല്‍.