dhyan-sreenivasan

അഭിമുഖങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ ആളാണ് ധ്യാന്‍ ശ്രീനിവാസന്‍. സിനിമകളിലെക്കാളും ധ്യാനിന് ഫാന്‍സ് കൂടുതലുള്ളത് അഭിമുഖങ്ങള്‍ക്കാണ്. ധ്യാനും അജു വർഗീസും ഒന്നിക്കുന്ന 'നദികളിൽ സുന്ദരി യമുന'യുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മനോരമ ന്യൂസിന് നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ഒരു സമയം താന്‍ രാവിലെ മുതല്‍ വൈകിട്ട് വരെ മദ്യത്തിന് അടിമയായിരുന്നുവെന്നും ലൗ ആക്ഷന്‍ ഡ്രാമ എന്ന സിനിമയിലെ നായകനുമായി തന്‍റെ ജീവിതത്തിന് സാമ്യമുണ്ടായെന്നും ധ്യാൻ പറയുന്നു. സിന്തറ്റിക്ക് ലഹരി ഉപയോഗിച്ചിരുന്നുവെന്നും ഭക്ഷണം കഴിക്കുന്ന പോലെയാണ് ലഹരി ഉപയോഗിച്ചിരുന്നതെന്നും മകളുടെ ജനനത്തിന് ശേഷമാണ് താന്‍ ലഹരി ഉപയോഗം കുറച്ചുവെന്നും ധ്യാന്‍ പറയുന്നു. ലഹരിയില്‍ നിന്നുള്ള പുനരധിവാസമാണ് സിനിമയിലെ അഭിനയമെന്നും ധ്യാന്‍ കൂട്ടിചേര്‍ത്തു

വിഡിയോ