ഡല്‍ഹി പൊലീസും യുപി പൊലീസും ചേര്‍ന്നൊരുക്കിയ പരസ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മിഡിയയില്‍ വൈറലാകുന്നത്. ഷാരുഖ് ഖാന്‍ ചിത്രം ജവാന്‍ സിനിമയിലെ ദൃശ്യങ്ങള്‍ കോര്‍ത്തിണക്കിയാണ് ഈ പരസ്യം. ജവാന്‍ സിനിമയില്‍ മുഖം മൂടിക്കെട്ടി പരുക്കുമായി നില്‍ക്കുന്ന ഷാരുഖ് ഖാന്‍റെ ചിത്രത്തിന് ‘ഹെല്‍മറ്റ് ധരിക്കു, ജീവന്‍ രക്ഷിക്കു’ എന്നാണ് അടിക്കുറിപ്പായി നല്‍കിയിരിക്കുന്നത്. റോ‍ഡ് നിയമങ്ങളെ കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ വ്യത്യസ്ത മാര്‍ഗങ്ങള്‍ സ്വീകരിക്കുക പതിവാണെങ്കിലും ജവാന്‍ വിഡിയോ വൈറലായിരിക്കുകയാണ്. 

 

ഡല്‍ഹി പൊലീസും യുപി പൊലീസും വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. ‘പ്രായഭേദമില്ലാതെ എല്ലാവരും ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ ഹെല്‍മെറ്റ് ധരിക്കൂ’ എന്ന സന്ദേശത്തോടൊപ്പമാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. രസകരമായ ഈ പരസ്യത്തിന് കയ്യടികള്‍ നിറയുകയാണ്.

 

Delhi Police, UP Police use Shah Rukh Khan’s Jawan to share road safety messages