ജവാന്‍ സിനിമയെ പ്രശംസിച്ച അല്ലു അര്‍ജുന് മറുപടിയുമായി ഷാരുഖ് ഖാന്‍. ജവാന്‍ സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും അനുമോദിച്ചു കൊണ്ടായിരുന്നു സൂപ്പര്‍ താരത്തിന്‍റെ കുറിപ്പ്. ഷാരുഖ് ഖാന്‍റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച ചിത്രമാണ് ജവാന്‍. ചിത്രത്തിന്‍റെ വിജയത്തിന് താന്‍ പ്രാര്‍ഥിച്ചു എന്നും അല്ലു അര്‍ജുന്‍ വെളിപ്പെടുത്തി.
ഷാരുഖ് ഖാനെ കൂടാതെ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സൂപ്പര്‍ താരങ്ങളെയും അനുമോദിക്കാന്‍ അല്ലു മറന്നില്ല. വിജയ് സേതുപതി, ദീപിക പഡുകോണ്‍, നയന്‍താര എന്നിവര്‍ക്കും താരം പ്രത്യേക ആശംസകള്‍ അറിയിക്കുന്നുണ്ട്. ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാനിക്കാന്‍ അവസരമൊരുക്കിയതിന് സംവിധായകന്‍ അറ്റ്ലിക്കും സംഗീതം നിര്‍വഹിച്ച അനിരുദ്ധിനും അല്ലു പ്രത്യേക ആശംസകള്‍ നേര്‍ന്നു.
അല്ലു അര്‍ജുന്‍റെ ഈ വാക്കുകള്‍ക്ക് സ്നേഹം നിറഞ്ഞ മറുപടിയുമായി ഷാരുഖ് ഖാനും എത്തി. പ്രയിപ്പെട്ട അല്ലു അര്‍ജുന്‍, വാക്കുകള്‍ക്കും പ്രാര്‍ഥനയ്ക്കും വളരെ നന്ദി എന്നും, തിയറ്ററുകളില്‍ തീ പടര്‍ത്തുന്ന സൂപ്പര്‍ താരമാണ് തന്നെ പുകഴ്ത്തി പറയുന്നത്. ഇത് വളരെ സന്തോഷം നല്‍കി എന്നും താരം കുറിച്ചു. മൂന്ന് ദിവസത്തില്‍ മൂന്ന് തവണ പുഷ്പ കണ്ടു എന്നും, ചിത്രത്തിലെ അല്ലു അര്‍ജുന്‍റെ പ്രകടനത്തില്‍ നിന്ന് തനിക്ക് ചിലത് പഠിക്കാനായി എന്നും ഷാരുഖ് പറയുന്നു. നേരില്‍ കാണാന്‍ താന്‍ എത്തുമെന്നും താരം കുറിപ്പില്‍ പങ്കുവെച്ചു. എക്സിലാണ് ഇരുവരും പോസ്റ്റ് പങ്കുവെച്ചത്.
Shah rukh Khan's reply on Allu Arjun's tweet on Jawaan