നടി കീര്‍ത്തി സുരേഷിനേയും സംഗീത സംവിധായകന്‍ അനിരുദ്ധ രവിചന്ദറിനേയും ചേര്‍ത്തുള്ള ഗോസിപ്പുകള്‍ക്കു മറുപടിയുമായി നടിയുടെ അച്ഛന്‍ ജി. സുരേഷ് കുമാര്‍. ഇരുവരും പ്രണയത്തിലാണെന്നും വിവാഹിതരാകാന്‍ പോകുന്നെന്നും ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ വാര്‍ത്ത തെറ്റാണെന്നും ദയവ് ചെയ്ത് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും സുരേഷ് കുമാർ മാധ്യമങ്ങളോടു പറഞ്ഞു.
ഇതില്‍ ഒരു സത്യവുമില്ല. ആ റിപ്പോര്‍ട്ട് തീര്‍ത്തും അടിസ്ഥാനരഹിതമാണ്. ഇങ്ങനെ മറ്റ് ചിലരുടെ പേരുകളുമായി ചേര്‍ത്തും റിപ്പോര്‍ട്ടുകള്‍ നേരത്തെ ഉണ്ടായിട്ടുണ്ട്. അനിരുദ്ധ് രവിചന്ദറിനെയും കീര്‍ത്തി സുരേഷിനെ കുറിച്ചും വാര്‍ത്തകള്‍ വരുന്നത് ഇത് ആദ്യമല്ലെന്നും ജി. സുരേഷ് കുമാര്‍ വ്യക്തമാക്കി.