ജയിലര്‍ ചിത്രത്തില്‍ ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യനോടു കിടപിടിക്കുന്ന പ്രകടനമായിരുന്നു വര്‍മന്റേത്. രജനികാന്തിനൊപ്പം വിനായകനും കയ്യടി നേടി. വിനായകന്‍ മിന്നുമ്പോള്‍ സന്തോഷിക്കുന്ന മറ്റൊരാള്‍ കൂടിയുണ്ട്. ആലപ്പുഴ ജില്ലയിലെ തുറവൂരിലുള്ള സുമേഷ്. രൂപത്തിലും ഭാവത്തിലും ഒറ്റനോട്ടത്തില്‍ വിനായകന്‍ തന്നെയാണ് ഈ ചെറുപ്പക്കാരന്‍. ജയിലറിലെ വിനായകന്റെ നൃത്തം അനുകരിച്ച് സുമേഷ് നടത്തിയ സ്റ്റേഷ്ഷോ വൈറലായിരുന്നു.
ജയിലര്‍ റിലീസായതിനു ശേഷം സുമേഷിന്റെ ജീവിതത്തിലെ മാറ്റം
ഇരുപതു വര്‍ഷമായി മിമിക്രി ഫീല്‍ഡിലുണ്ട്. ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങി. നിരവധി ഫോണ്‍ വിളികള്‍ തേടിയെത്തുന്നു. പലര്‍ക്കും സംശയമാണ്, ഇത് ഞാന്‍ തന്നെയാണോ എന്ന്. സംശയം തീര്‍ക്കാര്‍ ചിലര്‍ വിഡിയോ കോള്‍ ചെയ്യും. പിന്നെ സ്റ്റേജ് പരിപാടികള്‍ കൂടുതല്‍ കിട്ടാന്‍ തുടങ്ങി. തമിഴ്നാട്ടില്‍ നിന്നു വരെ വിളി വന്നു. അവിടെ ഒരു ഷോ നടത്താന്‍ ക്ഷണം കിട്ടിയിട്ടുണ്ട്. വിനായകനെ അനുകരിക്കാന്‍ സാധിക്കുന്നത് ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നു. ഏഴു തവണ ജയിലര്‍ കണ്ടു കഴിഞ്ഞു.
വിനായകനാകാനുള്ള തയ്യാറെടുപ്പ്
വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു സുഹൃത്താണ് ആദ്യം വിനായകനുമായുള്ള സാദൃശ്യം സൂചിപ്പിക്കുന്നത്. ആട് റീലിസായ സമയമായിരുന്നു. വിനായകന്റെ ഡൂഡ് എന്ന കഥാപാത്രമായിരുന്നു അതുവരെ ചെയ്തത്. ഇപ്പോള്‍ വര്‍മനും. മേക്കപ്പ് തനിച്ചാണ് ചെയ്യുന്നത്. സ്റ്റേജില്‍ കാണിക്കുമ്പോള്‍ തയ്യാറെടുക്കാന്‍ അധികം സമയം കിട്ടില്ല. സെക്കന്‍ഡുകള്‍ക്കകം നമ്മള്‍ റെഡിയാകണം. പ്രേക്ഷകരാണ് ശക്തിയും ഊര്‍ജവും. വേഷമിട്ട് സ്റ്റേജിലെത്തുമ്പോള്‍ ഞാന്‍ പോലും അറിയാതെ വിനായകനായി മാറും. എങ്ങനെയെന്ന് എനിക്കും അറിയില്ല. വിനായകനെക്കൂടാതെ ഹരിശ്രീ അശോകന്‍, സലിം കുമാര്‍, സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, ലാല്‍ ജോസ് തുടങ്ങി അന്‍പതോളം പേരുടെ ശബ്ദം അനുകരിക്കും. പ്രഭുദേവയുടെ ഫിഗറും ചെയ്യാറുണ്ട്.
‘രഞ്ജിത്തിനെയൊക്കെ ഞാന്‍ പണ്ടേ തുടച്ചുകളഞ്ഞതാണ്’; രോഷംപൂണ്ട് വിനായകന്‍
വിനായകന്‍ ഇതെല്ലാം ശ്രദ്ധിച്ചിട്ടുണ്ടോ ?
ശ്രദ്ധിക്കണമെന്നാണ് ആഗ്രഹം. വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്‍ ടിനി ടോം എന്റെ ചിത്രം വിനായകനു അയച്ചു കൊടുത്തിരുന്നു. നേരിട്ടു അദ്ദേഹത്തെ കാണണമെന്നാണ് ഏറ്റവും വലിയ ആഗ്രഹം.
ഇതുതന്നെയാണോ പ്രഫഷന്‍
തീര്‍ച്ചയായും. ജയിലര്‍ റിലിസിനു ശേഷം കുറച്ചു ഷോകള്‍ കിട്ടാന്‍ തുടങ്ങി. പക്ഷെ അതിനു മുന്‍പത്തെ സ്ഥിതി വളരെ മോശമായിരുന്നു. വണ്ടിക്കൂലി പോലും തരാത്തവരുണ്ട്. എങ്കിലും പരിപാടികള്‍ മുടക്കിയിട്ടില്ല. പരാതിയുമില്ല.
Actor Vinayakan Dupe Sumesh Thurvaoor