മമ്മൂട്ടി കമ്പനി നിർമിക്കുന്ന പുതിയ ചിത്രത്തിന്‍റെ നാഗർകോവിലിലെ സെറ്റിൽ ജോയിൻചെയ്ത് മമ്മൂട്ടി. ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്ന വിനായകന് ഒപ്പമുള്ള ചിത്രം മമ്മൂട്ടി തന്‍റെ ഫെയ്സ്ബുക്ക് പേജിൽ  പങ്കുവെച്ചു.

ജിഷ്ണു ശ്രീകുമാർ, ജിതിൻ കെ. ജോസ് എന്നിവർ ചേർന്ന് തിരക്കഥ രചിച്ച് നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനംചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം നാഗർകോവിലിൽ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. സിനിമയുടെ പേര് പുറത്തുവിട്ടിട്ടില്ല.

മുടി പിന്നിലേയ്ക്ക് അമർത്തി ചീകിവെച്ച് പഴയ മട്ടിലുള്ള ഷർട്ട് ധരിച്ച മമ്മൂട്ടിയെയാണ് ചിത്രത്തിൽ കാണുന്നത്. സിനിമയിൽ മമ്മൂട്ടി വില്ലന്‍വേഷത്തിലാണ് എത്തുന്നതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ സിനിമയാണിത്. ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.

ENGLISH SUMMARY:

Mammootty and Vinayakan have begun shooting an untitled film produced by Mammootty's production house in Nagercoil,