ലൂസിഫറിന്‍റെ രണ്ടാം ഭാഗമായ എംപുരാന് തുടക്കം. സിനിമയുടെ ആദ്യ ഷെഡ്യൂള്‍ ഷൂട്ടിങ്ങിന് ഡല്‍ഹിയില്‍ തുടക്കമായി. പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൂപ്പര്‍ താരം മോഹന്‍ലാലാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിങ്ങിന് തുടക്കം കുറിച്ചുകൊണ്ടുള്ള ചടങ്ങിന്‍റെ ദൃശ്യങ്ങളാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.
മോഹന്‍ലാല്‍ തന്‍റെ ഫേയ്‌സ്ബുക്ക് പേജിലൂടെയാണ് വാര്‍ത്ത പങ്കിട്ടത്. മുരളീ ഗോപിയാണ് ചിത്രത്തിന്‍റെ തിരക്കഥാകൃത്ത്. ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. സിനിമ ആസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എംപുരാൻ. മലയാള സിനിമയില്‍ ഏറ്റവും അധികം മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രമാണിത്. മലയാളം, തെലുങ്ക്, കന്നട, തമിഴ്, ഹിന്ദി എന്നിങ്ങനെ വിവിധ ഭാഷകളില്‍ കൂടി സിനിമ പ്രേക്ഷകര്‍ക്കു മുന്നിലെത്തും.
മഞ്ജു വാര്യര്‍, ടൊവിനോ തോമസ് എന്നിവരാണ് സിനിമയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Empuran starts shooting today
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.