നിവിന്‍ പോളി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം 'യേഴ് കടൽ യേഴ് മലൈ'യുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. പേരന്‍പിന് ശേഷം റാം സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പോസ്റ്റര്‍ നിവിന്‍ പോളിയുടെയും സംവിധായകന്‍റയും ജന്മദിനത്തിന്‍റെ അന്നുതന്നെയാണ് പുറത്തുവിട്ടത്. പ്രേക്ഷകര്‍ ഇതുവരെ കാണാത്ത വ്യത്യസ്ത രൂപത്തിലും ഭാവത്തിലുമാണ് നിവിന്‍ പോളി ചിത്രത്തിലെത്തുന്നതെന്നാണ് പോസ്റ്റര്‍ സൂചിപ്പിക്കുന്നത്.  താടിയും മുടിയും നീട്ടി വളര്‍ത്തി കയ്യിലൊരു വടിയുമായി നടന്നു വരുന്ന നിവിന്‍ പോളിയെയാണ് പോസ്റ്ററിലൂടെ സംവിധായകന്‍ പരിചയപ്പെടുത്തിയിരിക്കുന്നത്. 

 

തങ്ക മീന്‍ങ്കള്‍, താരാമണി, മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ പേരന്‍പ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകന്‍ റാം അണിയിച്ചൊരുക്കുന്ന സിനിമയാണ് നിവിന്‍ പോളി നായകനാകുന്ന യേഴ് കടൽ യേഴ് മലൈ. അഞ്ജലിയാണ് ചിത്രത്തിലെ നായിക. നടന്‍ സൂരിയും ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നു.  

 

മാനാട് എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം സുരേഷ് കാമാച്ചിയുടെ വി ഹൗസ് പ്രൊഡക്ഷൻസാണ് യേഴ് കടൽ യേഴ് മലൈ നിർമ്മിക്കുന്നത്. സംഗീത സംവിധാനം യുവന്‍ ശങ്കര്‍ രാജയാണ്. ചിത്രത്തിന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല.

Yezhu Kadal Yezhu Malai; Nivin Pauly's new movie poster out now

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ...