kundarajhony-nummaparanjanadan
ശശികുമാർ  സംവിധാനം ചെയ്യുന്ന നിത്യവസന്തം എന്ന സിനിമയുടെ ഷൂട്ട് മദ്രാസില്‍ നടക്കുന്നു. വിൻസെന്‍റ് ഹീറോയും സെക്കൻഡ് ഹീറോ സോമനുമാണ്. രണ്ട് സീന്‍ മാത്രം തീരാനായി ഇരിക്കുമ്പോള്‍ അഭിനയ മോഹവുമായി ഒരു ചെറുപ്പക്കാരന്‍ എത്തുന്നു. ഒരു ചെറിയവേഷമുണ്ട്, ജോലിക്കായി വരുന്ന വിൻസെന്റിനെ ഇന്റർവ്യൂ ചെയ്യുന്ന 55 വയസ്സുള്ള കമ്പനി എംഡി. ആ ഇരുപത് വയസുകാരന്‍ ഒന്നും ആലോചിച്ചില്ല, നരച്ച വിഗ്ഗും കണ്ണടയുമൊക്കെ വച്ച് തന്‍റെ ഇരട്ടി പ്രായത്തിലുള്ള വേഷം ചെയ്തു. അതേ ചെറുപ്പക്കാരന്‍ വളര്‍ന്നു. ചെറിയ ചെറിയ വേഷങ്ങളിലൂടെ തല കാണിച്ചു പോന്നു. മധുവിനും ജയനുമൊപ്പം തല്ലുകൂടി വില്ലന്‍ എന്ന പേര് സ്വന്തമാക്കി. അങ്ങനെയിരിക്കെ. തന്നെ തല്ലിചതച്ചിട്ട് നടന്ന് നീങ്ങുന്ന സേതുമാധവനെ നോക്കി. ആ മനുഷ്യന്‍ അലറി..ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ നിന്‍റെ കയ്യും കാലും വെട്ടിയെറിഞ്ഞില്ലെങ്കിൽ ഈ പരമേശ്വരൻ സ്വയം കുത്തി മരിക്കുമെടാ. കിരീടത്തിലെ കീരിക്കാടന്റെ വലം കൈ പരമേശ്വരൻ,  മാറി പോയ പെട്ടിയുമായി വന്ന് ചിരിപ്പിക്കുന്ന നാടോടി കാറ്റിലെ അനന്തൻ നമ്പ്യാരുടെ സന്തതസഹചാരി, ‌ആനപ്പാറ അച്ചാമ്മയുടെ കരുത്തനായ മൂന്നാമത്തെ മകൻ ഹേമചന്ദ്രൻ , അങ്ങനെ ഒരുപിടി വേഷങ്ങളിലൂടെ വില്ലനിസം കാട്ടിയും ചിരിപ്പിച്ചും മാഞ്ഞ കുണ്ടറ ജോണി. വിഡിയോ കാണാം