kalanpulisongoutnow

റിലീസായി അഞ്ചാം വാരത്തിലും ഹൗസ്ഫുൾ ഷോകളുമായി മുന്നേറുന്ന മമ്മൂട്ടിയുടെ കണ്ണൂർ സ്‌ക്വാഡിലെ പാട്ട് പുറത്ത്. വേൾഡ് വൈഡ് കളക്ഷൻ 82 കോടി പിന്നിട്ട് കുതിക്കുന്നതിനിടെ, ചിത്രത്തിലെ ‘കാലൻ പുലി കതറണ് കതറണ്’ എന്ന പാട്ടിന്റെ വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.  സുഷിൻ ശ്യാമും അമൽ ജോസുമാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. വിനായക് ശശി കുമാറിന്‍റേതാണ് വരികള്‍. 

ചിത്രം പുറത്തിറങ്ങിയതു മുതല്‍ മമ്മൂട്ടിയുടെ ഇന്‍ട്രോ സീന്‍ വലിയ ചര്‍ച്ചയാണ്. ആ രംഗം ഉള്‍പ്പെടുന്നതാണ് ഇപ്പോള്‍ പുറത്തിറങ്ങിയ പാട്ട്.  പ്രേക്ഷകന് പൂർണ്ണമായും തിയേറ്റർ എക്സ്പീരിയൻസ് സമ്മാനിക്കുന്ന ചിത്രത്തില്‍ കിഷോര്‍, വിജയരാഘവന്‍, അസീസ് നെടുമങ്ങാട്, ഡോക്ടര്‍ റോണി, ശബരീഷ്, അര്‍ജുന്‍ രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ധ്രുവന്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍. 

ഇപ്പോഴും 130ലധികം കേന്ദ്രങ്ങളില്‍ ചിത്രം പ്രദര്‍ശനം തുടരുകയാണ്.

Kalan puli video song from Kannur squad out now