മമ്മൂട്ടി തുടര്‍ച്ചയായി രണ്ടാംതവണയും മികച്ച നടനാകുമോ? 2023 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരനിര്‍ണയത്തിന്‍റെ ആദ്യ ആദ്യഘട്ടം പൂര്‍ത്തിയാകുമ്പോള്‍ കാതല്‍ ദി കോര്‍, കണ്ണൂര്‍ സ്ക്വാഡ് എന്നീ മമ്മൂട്ടി ചിത്രങ്ങള്‍ക്കൊപ്പം പൃഥ്വിരാജ് നായകനായ ആടുജീവിതവും ജൂറിയുടെ പരിഗണനയില്‍. ഈ മാസം പതിനഞ്ചിന് ശേഷമായിരിക്കും പുരസ്കാര പ്രഖ്യാപനം.
കാതല്‍ ദി കോറിലെ മാത്യൂ ദേവസ്സി മമ്മൂട്ടിയുടെ പ്രതിച്ഛായയെ തന്നെ പൊളിച്ചെഴുതുന്നു. പൊലീസ് വേഷങ്ങള്‍ ധാരാളം അവതരിപ്പിച്ചിട്ടുണ്ടെങ്കിലും കണ്ണൂര്‍ സ്ക്വാഡിലെ എ.എസ്.ഐ ജോര്‍ജ് മാര്‍ട്ടിനും പ്രേക്ഷകര്‍ ഏറ്റെടുത്ത കഥാപാത്രമാണ്. കഴിഞ്ഞ തവണ നന്‍പകല്‍ നേരത്ത് മയക്കത്തിലെ ജയിംസും സുന്ദരവുമായി പകര്‍ന്നാടിയ മമ്മൂട്ടിക്ക് മാത്യൂ ദേവസ്സിയും ജോര്‍ജ് മാര്‍ട്ടിനും തുടര്‍ച്ചയായി രണ്ടാംവര്‍ഷവും മികച്ച നടനുള്ള പുരസ്കാരം നേടിക്കൊടുക്കുമോയെന്നാണ് അറിയേണ്ടത്. ബെന്ന്യാമിന്‍റെ ആടുജീവിതത്തിലെ നജീബിലൂടെ പൃഥ്വിരാജും വിധികര്‍ത്താക്കളുടെ ശ്രദ്ധനേടിയെന്നാണ് സൂചന. നജീബിനെ അവതരിപ്പിക്കാന്‍ പൃഥിരാജ് നടത്തിയ കഠിന പരിശ്രമം പുരസ്കാരത്തിലേക്ക് എത്താന്‍ സാധ്യകതകളേറെ. കുഞ്ചാക്കോബോബന്‍ നായകനായ ചാവേര്‍, ടൊവിനോ തോമസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച 2018 എവരിവണ്‍ ഈസ് എ ഹീറോ, മോഹന്‍ലാലിന്‍റെ നേര് സുരേഷ് ഗോപിയുടെ ഗരുഡന്‍ തുടങ്ങിയവയും അടുത്ത റൗണ്ടിലെത്തിയിട്ടുണ്ട്.
തിയറ്ററിലോ ഓവര്‍ ദ ടോപ് പ്ലാറ്റ്ഫോമിലോ വരാത്തതാണ് ഇത്തവണ അവാര്‍ഡ് പരിഗണനയ്ക്ക് വന്ന ഭൂരിഭാഗം ചിത്രങ്ങളും. അതുകൊണ്ടുതന്നെ ജൂറിയുടെ വിലയിരുത്തല്‍ അപ്രവചനീയം. ഉള്ളൊഴുക്കില്‍ പാവര്‍തി തിരുവോത്തും ഉര്‍വ്വശിയും ഒന്നിനൊന്ന് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. രണ്ടുപേരും മികച്ച നടിമാരാകാന്‍ മല്‍സരിക്കുന്നു. ശേഷം മൈക്കില്‍ ഫാത്തിമ എന്ന ചിത്രത്തിലെ പുതുയുള്ള കഥാപാത്രത്തെ അവതരിപ്പിച്ച കല്യാണി പ്രിയദര്‍ശനും പരിഗണനയിലാണെന്ന് അറിയുന്നു.
160 ചിത്രങ്ങളില്‍ 84 എണ്ണവും നവാഗത സംവിധായകരുടേതാണെന്നതാണ് ഇത്തവണത്തെ ഏറ്റവും വലിയ സവിഷേത. അതായത് പകുതിയില്‍ കൂടുതല്‍. ഇത്രയും യുവാക്കള്‍ ചലച്ചിത്ര മേഖലയിലേക്ക് കാലെടുത്തുവയ്ക്കുന്നു. മറ്റൊരുരീതിയില്‍ പറഞ്ഞാല്‍ അവരുടെ സ്വപ്നം പിന്തുടര്‍ന്ന് എത്തുന്നു. ഇതില്‍ ഉള്ളൊഴുക്ക് സംവിധാനം ചെയ്ത ക്രിസ്റ്റോ ടോമി, കണ്ണൂര്‍ സ്വാഡിന്‍റെ റോബി വര്‍ഗീസ് രാജ്, ഒറ്റ എന്ന ചിത്രം സംവിധാനം ചെയ്ത ഓസ്കര്‍ ജേതാവുകൂടിയായ റസൂല്‍ പൂക്കുട്ടി, നെയ്മറുമായി വന്ന സുധി മാഡിസണ്‍ തുടങ്ങിയര്‍ ഉള്‍പ്പെടുന്നു.
പ്രദര്‍ശനവിജയം നേടിയതും അല്ലാത്തതുമായ160 ചിത്രങ്ങളാണ് ദേശീയ ചലച്ചിത്ര പുരസ്‌കാരജേതാവായ ഹിന്ദി സംവിധായകന്‍ സുധീര്‍ മിശ്ര ചെയര്‍മാനായ ജൂറിക്ക് മുന്നിലെത്തിയത്. സംവിധായകന്‍ പ്രിയനന്ദനന്‍, സംവിധായകനും ഛായാഗ്രാഹകനുമായ അഴകപ്പന്‍ എന്നിവര്‍ അധ്യക്ഷന്മാരായ രണ്ട് സബ് കമ്മിറ്റികള്‍ ചിത്രങ്ങള്‍ കണ്ടശേഷം തിരഞ്ഞെടുത്ത 50 ചിത്രങ്ങളാണ് അന്തിമപരിഗണനയില്‍. ചലച്ചിത്ര അക്കാദമിയില്‍ ദിവസവും പത്തുംപന്ത്രണ്ടും മണിക്കൂര്‍ സിനിമ കണ്ടശേഷമാണ് അന്തിമ പട്ടികയിലേക്ക് ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്. കഥയിലും ശൈലിയിലും മിനിമം നിലവാരം പോലും പുലര്‍ത്താത്ത ഒരുപിടിചിത്രങ്ങള്‍ അവാര്‍ഡ് പരിഗണനയ്ക്ക് വന്നു.
അതേസമയം അപ്രതീക്ഷിതമായി പ്രമേയത്തില്‍ വൈവിധ്യം കാട്ടിയ ചിത്രങ്ങളും ഉണ്ടായിരുന്നു. ഇവയില്‍ നിന്നാണ് അന്‍പതിനടുത്ത് ചിത്രങ്ങള്‍ അന്തിമ വിധിനിര്‍ണയത്തിനായി തിരഞ്ഞെടുത്തത്. ഇതില്‍ നിന്നാകും വിവിധ വിഭാഗങ്ങളില്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുക. ഓഗസ്റ്റ് പതിനഞ്ചിന് ശേഷമാകും പ്രഖ്യാപനമെന്നാണ് അറിയുന്നത്. എന്തായാലും മുഖ്യജൂറിയുടെ വിധിനിര്‍ണയം അന്തിമഘട്ടത്തിലേക്ക് കടന്നു. സബ് കമ്മിറ്റികള്‍ ഒഴിവാക്കിയ ചിത്രങ്ങളും അന്തിമ ജൂറിക്ക് വിളിച്ചുവരുത്തി കാണാം. എന്നാല്‍ ഇതുവരെ അതുണ്ടായിട്ടില്ലെന്നാണ് അറിയുന്നത്.
സുധീര്‍ മിശ്ര
രാഷ്ട്രപതിയുടെ പുരസ്കാരം മൂന്നുതവണ നേടിയിട്ടുള്ള പ്രമുഖ ചലച്ചിത്രകാരനാണ് സുധീര്‍ മിശ്ര. മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രിയായിരുന്ന ദ്വാരക പ്രസാദ് മിശ്രയുടെ ചെറുമകനായ സുധീര്‍ മിശ്ര ലക്നൗവിലാണ് ജനിച്ചുവളര്‍ന്നത്. അദ്ദേഹത്തിന്‍റെ അച്ഛന്‍ ദേവേന്ദ്രനാഥ് മിശ്ര ലക്നൗ ഫിലിം സൊസൈറ്റിയുടെ സ്ഥാപക അംഗമായിരുന്നു. സഹോദരന്‍ സുധാംശു മിശ്ര പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിദ്യാര്‍ഥിയായിരുന്നു. അദ്ദേഹത്തോടൊപ്പം സുധീറും പുണെയില്‍ ചെലവഴിച്ചു. തത്വശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയശേഷം 1980 ല്‍ മുംബൈയിലേക്ക് താമസംമാറി.
കുന്ദന്‍ ഷായുടെ ജാനേ ഭി ദോ യാരോ എന്ന കോമഡി ഷോയില്‍ സഹകരിച്ചുപ്രവര്‍ത്തിച്ചു. 1984 ല്‍ സയ്യദ് അക്തര്‍ മിര്‍സയ്‌ക്കൊപ്പം മോഹന്‍ ജോഷി ഹാസിര്‍ ഹോ എന്ന ചിത്രത്തില്‍ സഹായിയായി. തൊട്ടടുത്ത വര്‍ഷം വിധു വിനോദ് ചോപ്രയുടെ ഖാമോഷിലും. 1987 ല്‍ സ്വതന്ത്ര സംവിധായകനായി. ആദ്യ ചിത്രമായ യേ വോ മന്‍സില്‍ തോ നഹീം 1987 ലെ മികച്ച നവാഗത സംവിധായകനുള്ള ദേശീയ അവാര്‍ഡിന് അര്‍ഹനാക്കി. 1988ല്‍ സാമൂഹിക പ്രസക്തമായ മികച്ച ചിത്രത്തിന്‍റെ സംവിധായകനുള്ള ദേശീയ അവാര്‍ഡ് (മേ സിന്ദാ ഹൂം), 1991ല്‍ മികച്ച ഹിന്ദി ചിത്രത്തിനുള്ള ദേശീയപുരസ്‌കാരം (ധാരാവി) എന്നീ അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്.
2010ല്‍ ഫ്രഞ്ച് സാംസ്‌കാരിക മന്ത്രാലയത്തിന്‍റെ ഷെവലിയര്‍ Ordre des Arts et des Lettres എന്ന ബഹുമതി ലഭിച്ചു. 1984ല്‍ മികച്ച കുടുംബക്ഷേമ ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ Mohan Joshi Hazir Ho! എന്ന സയ്യിദ് മിര്‍സ ചിത്രത്തിന്‍റെ സംഭാഷണരചയിതാവായാണ് ചലച്ചിത്രരംഗത്ത് പ്രവേശിച്ചത്. സയ്യദ് മിര്‍സയും കേരളത്തിന്‍റെ ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ ജൂറി അധ്യക്ഷനായിരുന്നിട്ടുണ്ട് എന്നതും എടുത്തുപറയേണ്ടതാണ്. 12 രാജ്യാന്തര ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ഹസാരോം ഖ്വായിഷേം ഐസി, കല്‍ക്കട്ട മെയില്‍, ചമേലി, ഇങ്കാര്‍ തുടങ്ങി 2023ല്‍ അഫ്‌വാഹ് വരെ 16 സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
ജൂറിയുടെ ഘടന
ദേശീയ, സംസ്ഥാന പുരസ്‌കാരജേതാവായ സംവിധായകന്‍ പ്രിയനന്ദനന്‍, കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവും സംവിധായകനും ഛായാഗ്രാഹകനുമായ അഴകപ്പന്‍ എന്നിവരാണ് പ്രാഥമിക വിധിനിര്‍ണയ സമിതിയിലെ രണ്ട് സബ് കമ്മിറ്റികളുടെ ചെയര്‍മാന്‍മാര്‍. ഇരുവരും അന്തിമ വിധിനിര്‍ണയ സമിതിയിലെ അംഗങ്ങളുമായിരിക്കും. സുധീര്‍ മിശ്ര, പ്രിയനന്ദനന്‍, അഴകപ്പന്‍ എന്നിവര്‍ക്കു പുറമെ അന്തിമ വിധിനിര്‍ണയ സമിതിയില്‍ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍, നടിയും സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവുമായ ആന്‍ അഗസ്റ്റിന്‍, സംഗീത സംവിധായകന്‍ ശ്രീവല്‍സന്‍ ജെ. മേനോന്‍ എന്നിവരും അംഗങ്ങളാണ്. ഛായാഗ്രാഹകന്‍ പ്രതാപ് പി നായര്‍, എഡിറ്റര്‍ വിജയ് ശങ്കര്‍, തിരക്കഥാകൃത്തുക്കളായ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, വിനോയ് തോമസ്, എഴുത്തുകാരി ഡോ.മാളവിക ബിന്നി, ശബ്ദലേഖകന്‍ സി.ആര്‍ ചന്ദ്രന്‍ എന്നിവരാണ് പ്രാഥമിക വിധിനിര്‍ണയസമിതിയിലെ മറ്റ് അംഗങ്ങള്‍.
ചലച്ചിത്രനിരൂപകയും എഴുത്തുകാരിയുമായ ഡോ.ജാനകി ശ്രീധരന്‍ ആണ് രചനാവിഭാഗം ജൂറി ചെയര്‍പേഴ്‌സണ്‍. ചലച്ചിത്രനിരൂപകനും സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവുമായ ഡോ.ജോസ് കെ. മാനുവല്‍, എഴുത്തുകാരനും അധ്യാപകനുമായ ഡോ. ഒ.കെ സന്തോഷ്, അക്കാദമി സെക്രട്ടറി സി.അജോയ് (ജൂറി മെമ്പര്‍ സെക്രട്ടറി) എന്നിവരാണ് മറ്റ് അംഗങ്ങള്‍.
2023 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് പരിഗണിക്കുന്ന ചിത്രങ്ങളും സംവിധായകരും
ഭീമനര്‍ത്തകി–ഡോ. സന്തോഷ് സൗപര്‍ണിക, അയ്യര്‍ ഇന്‍ അറേബ്യ–എം.എ. നിഷാദ്, പൊമ്പളൈ ഒരുമൈ–വിപിന്‍ ആറ്റ്ലി, പകുതി കടല്‍ കടന്ന്–ബൈജു വിശ്വനാഥ്, ആനന്ദ് മോണോലിസ മരണവും കാത്ത്–സന്തോഷ് ബാബുസേനന്‍ സതീഷ് ബാബുസേനന്‍, ഇതുവരെ–അനില്‍ തോമസ്, താരം തീര്‍ത്ത കൂടാരം–ഗോകുല്‍ രാമകൃഷ്ണന്‍, ഓ ബേബി–രഞ്ജന്‍ പ്രമോദ്, ലൈഫ് പുട് യുവര്‍ ഹോപ് ഇന്‍ ഗോഡ്–കെ.ബി. മധു, കാല്‍പ്പാടുകള്‍–എസ്. ജനാര്‍ദ്ദനന്‍, 2018 എവരി വണ്‍ ഈസ് എ ഹീറോ–ജൂഡ് ആന്തണി ജോസഫ്, ചെമ്മരത്തി പൂക്കും കാലം–പി. ചന്ദ്രകുമാര്‍, ഴ–ഗിരീഷ് എം, വിത്ത്– അവിര റബേക്ക, പൂക്കാലം– ഗണേഷ് രാജ്, ആഴം–അനുറാം, എ പാന്‍ ഇന്ത്യന്‍ സ്റ്റോറി–വി.സി അഭിലാഷ്, റാണി ദ റിയല്‍ സ്റ്റോറി–ശങ്കര്‍ രാമകൃഷ്ണന്‍, എന്നെന്നും–ശാലിനി ഉഷാ ദേവി, ഒരുവട്ടം കൂടി–സാബു ജയിംസ്, ദ സീക്രറ്റ് ഓഫ് വിമെന്‍–ജി. പ്രജേഷ് സെന്‍, ചാള്‍സ് എന്‍റര്‍പ്രൈസ്‌സ്–സുഭാഷ് ലളിത സുബ്രഹ്മണ്യന്‍, രാസ്ത–അനീഷ് അന്‍വര്‍, കല്ലുവാഴയും ഞാവല്‍പ്പഴവും–ദിലീപ് തോമസ്, കാസര്‍കോട്–മൃദുല്‍ നായര്‍, വാലാട്ടി–ദേവന്‍ (ജയ്ദേവ് ജെ), ഉണ്ണി വെല്ലോറ, ജേര്‍ണി ഓഫ് ലൈവ് 18 പ്ലസ്– അരുണ്‍ ഡി.ജോസ്, അടി– പ്രശോഭ് വിജയന്‍, മാരിവില്ലിന്‍ ഗോപുരങ്ങള്‍–അരുണ്‍ ബോസ്, ചാവേര്‍–ടിനു പാപ്പച്ചന്‍, ക്വീന്‍ എലിസബത്ത്–എം. പത്മകുമാര്‍, ഗരുഡന്‍–അരുണ്‍ വര്‍മ, ദി സ്പോയില്‍സ്–മഞ്ജിത് ദിവാകര്‍, റാണി ചിത്തിര മാര്‍ത്താണ്ഡ– പിങ്കു പീറ്റര്‍, പൂവ്–അനീഷ് ബാബു അബ്ബാസ്, ബിനോയ് ജോര്‍ജ്, തങ്കം–ഷഹീദ് അരാഫത്, പാളയം പി.സി–വി.എം. അനില്‍, പാച്ചുവും അത്ഭുത വിളക്കും– അഖില്‍ സത്യന്‍, ജൈവം–ടി. ദീപേഷ്, കാതല്‍ ദി കോര്‍– ജിയോ ബേബി, ഇന്‍റര്‍വെല്‍–പി. മുസ്തഫ, നളിന കാന്തി–സുസ്മേഷ് ചന്ത്രോത്ത്, ഋതം ബിയോണ്ട് ട്രൂത്ത്–ലാല്‍ജി ജോര്‍ജ്, ജയിലര്‍–സക്കീര്‍ മടത്തില്‍, നേര്–ജീത്തു ജോസഫ്, സൂചന–ജോസ് തോമസ്, പത്തുമാസം–സുമോദ്, ഗോപു, ആരോ ഒരാള്‍–വി.കെ. പ്രകാശ്, നീലവെളിച്ചം–ആഷിഖ് അബു, പ്രാവ്–നവാസ് അലി, ഭൂമൗ–അശോക് ആര്‍.നാഥ്, പഞ്ചവല്‍സര പദ്ധതി–പി.ജി, പ്രേംലാല്‍, ബട്ടര്‍ഫ്ലൈ ഗേള്‍ 85– പ്രശാന്ത് മുരളി പത്മനാഭന്‍, കുറിഞ്ഞി–ഗിരീഷ് കുന്നുമ്മല്‍, കാലവര്‍ഷക്കാറ്റ്–ബിജു സി. കണ്ണന്‍, കുണ്ഡലപുരാണം–സന്തോഷ് പുതുക്കുന്ന്, അറ്റ്–ഡോണ്‍മാക്സ്, പുലിമട–എ.കെ.സാജന്‍, ഭഗവാന്‍ ദാസന്‍റെ രാമരാജ്യം–അബ്ദുള്‍ റഷീദ് പറമ്പില്‍, ദി ജേണി–ആന്‍റണി ആല്‍ബര്‍ട്ട്, കൂവി–സഖില്‍ രവീന്ദ്രന്‍, ഗഗനചാരി–അരുണ്‍ ചന്തു, ജാനകി ജാനേ– അനീഷ് ഉപാസന, ഫീനിക്സ്–വിഷ്ണുഭരതന്‍, സുലൈഖ മന്‍സില്‍–അഷ്റഫ് ഹംസ, ആടുജീവിതം–ബ്ലെസ്സി, വിവേകാനന്ദന്‍ വൈറലാണ്–കമല്‍, മഹാറാണി–ജി. മാര്‍ത്താണ്ഡന്‍, വോയ്സ് ഓഫ് സത്യനാഥന്‍– റാഫി, ഖണ്ഡശ്ശ–മുഹമ്മദ് കുഞ്ഞ്, ഗോഡ്സ് ഓണ്‍ പ്ലയേഴ്സ്–എ.കെ.ബി. കുമാര്‍, ഒറ്റമരം–ബിനോയ് ജോസഫ്, കാത്തുകാത്തൊരു കല്യാണം–ജയിന്‍ ക്രിസ്റ്റഫര്‍.
നവാഗത സംവിധായകരുടെ ചിത്രങ്ങള്‍
ഉള്ളൊഴുക്ക്–ക്രിസ്റ്റോ ടോമി, കണ്ണൂര്‍ സ്ക്വാഡ്–റോബി വര്‍ഗീസ് രാജ്,ഒറ്റ–റസൂല്‍ പൂക്കുട്ടി, പ്രണയവിലാസം–നിഖില്‍ എം.പി (നിഖില്‍ മുരളി), തടവ്–ഫാസില്‍ റസാഖ്, ഫ്ളവറിങ് ബാംബൂസ്–പാര്‍ഥസാരഥി രാഘവന്‍, ഒരു ശ്രീലങ്കന്‍ സുന്ദരി ഇന്‍ എ.യു.എച്ച്–കൃഷ്ണ പ്രിയദര്‍ശന്‍, ഫാലിമി–നിതീഷ് സഹദേവ്,ഇറവന്‍–ബിനുരാജ് കല്ലട, കൃഷ്ണകൃപാസാഗരം–എ.വി.അനീഷ്,ചാപ്പകുത്ത്–അജെയ്ഷ് സുധാകരന്‍, മഹേഷ് മനോഹരന്‍,നീതി–ഡോ. ജെസ്സി,ആകാശം കടന്ന്–സിദ്ദിഖ് കൊടിയത്തൂര്‍, കടലാമ–ബാബു കാമ്പ്രത്ത്, നീലമുടി–വി.ശരത്കുമാര്‍, അഗതോകാക്കലോജിക്കല്‍–സി.ഡി. വെങ്കിടേഷ്, താള്‍–രാജാസാഗര്‍, സ്വകാര്യം സംഭവ ബഹുലം–നസീര്‍ ബദറുദീന്‍,ഡാര്‍ക് ഷേഡ്സ് ഓഫ് എ സീക്രറ്റ്–വിദ്യ മുകുന്ദന്‍, കെ.എല്‍.58 എസ് 4330 ഒറ്റയാന്‍– രജിന്‍ നരവൂര്‍,തന്‍മയി– സജി കെ. പിള്ളൈ, ആര്‍.ഡി.എക്സ്–നഹാസ് ഹിദായത്,കിംഗ് ഓഫ് കൊത്ത–അഭിലാഷ് ജോഷി, അഞ്ചക്കള്ളകോക്കാന്‍–ഉല്ലാസ് ചെമ്പന്‍,വിതിന്‍ സെക്കന്‍ഡസ്–വിജേഷ് പി.വിജയന്‍, നദികളില്‍ സുന്ദരി യമുന– വിജേഷ് പനത്തൂര്‍, നൊണ–രാജേഷ് ഇരുളം, ദ്വയം–സന്തോഷ് ബാലകൃഷ്ണന്‍, ഫിലിപ്സ്– ആല്‍ഫ്രഡ് കുര്യന്‍ ജോസഫ്,കിര്‍ക്കന്‍–ജോഷ് (ജി. ജ്യോതിഷ് ബാല്‍) 14 ഫെബ്രുവരി–വിജയ് ചംബത്ത്,ഡിയര്‍ വാപ്പി–ഷാന്‍ തുളസീധരന്‍, മാംഗോമുറി–വിഷ്ണു രവി ശക്തി, ലിറ്റില്‍ മിസ് റാവുത്തര്‍–വിഷ്ണുദേവ്, കഠിന കഠോരമീ അണ്ഡകടാഹം–മുഹസിന്‍, അങ്കണവാടി–ജി. വിജയന്‍ (അടൂര്‍ വിജയന്‍), കുത്തൂട്–മനോജ് കെ.സേതു, എന്‍റെ അമ്മയ്ക്ക്–ദിലീപന്‍, സോമന്‍റെ കൃതാവ്–രോഹിത് നാരായണന്‍, ജവാനും മുല്ലപ്പൂവും–രഘുനാഥന്‍ നായര്‍ കെ.എന്‍, ചെക്കമേറ്റ്–രതീഷ് ശേഖര്‍ ഗംഗയുടെ വീട്–പി.വി. രാജേഷ്, മത്ത്–രഞ്ജിത് ലാല്‍ എന്‍.കെ, പൊറാട്ട് നാടകം–നൗഷാദ് സാഫ്രോണ്‍, റാഹേല്‍ മകന്‍ കോര–ഉബൈനി, ജനനം 1947 പ്രണയം തുടരുന്നു–അഭിജിത് അശോകന്‍, വേല–സത്യം ശശി,കള്ളനും ഭഗവതിയും– ഈസ്റ്റ് കോസ്റ്റ് വിജയന്‍, ബദല്‍ ദി മാനിഫെസ്റ്റോ–ജി അജയന്‍, ഒങ്കാറ–ഉണ്ണി കെ.ആര്‍., ടി ടി (ട്രാഷ് ടു ട്രഷര്‍)– പോള്‍ സാനന്ദ രാജ്, തണുപ്പ്–രാഗേഷ് നാരായണന്‍, അവള്‍ പേര്‍ ദേവയാനി–ഷനൂബ് കരുവത്ത്, അരിക്–വി.എസ്. സനോജ്, മധുര മനോഹര മോഹം–സ്റ്റെഫി സേവ്യര്‍, വാസം–എം. ചാള്‍സ്,മഹല്‍ ഇന്‍ ദ നെയിം ഓഫ് ഫാദര്‍– സി.പി. നസീര്‍,എഡ്വിന്‍റെ നാമം–അരുണ്‍ രാജ്, സമാറ– ചാള്‍സ് ജോസഫ്, ക്ലാസ് ബൈ എ സോള്‍ജ്യര്‍–ചിന്മയി നായര്‍, 3ഡി സ്പേസ് സഫാരി–എ.കെ. സായ്ബര്‍, ഓളം–വി.എസ്. അഭിലാഷ്,അനക്ക് എന്തിന്‍റെ കേടാ–ഷമീര്‍ ഭരതന്നൂര്‍, പൊക–അരുണ്‍ അയ്യപ്പന്‍, മുകള്‍പ്പരപ്പ്–സിബി പടിയറ, പെന്‍ഡുലം–രജിന്‍ എസ്.ബാബു, നെയ്മര്‍–സുധി മാഡിസണ്‍, ഇരട്ട–രോഹിത് എം.ജി. കൃഷ്ണന്‍, ചന്ദ്രനും പൊലീസും–ശ്രീജി ബാലകൃഷ്ണന്‍,ചാമ–സാംബരാജ്, ദേശക്കാരന്‍–ഡോ. അജയകുമാര്‍ ബാബു,ചീന ട്രോഫി–അനില്‍ ലാല്‍, മദനോല്‍സവം–സുധീഷ് ഗോപിനാഥ്, തമ്പാച്ചി– മനോജ് ടി.യാദവ്, തിറയാട്ടം–സജീവ് കിളികുലം, ശേഷം മൈക്കില്‍ ഫാത്തിമ–മനു സി. കുമാര്‍,പച്ചപ്പ് തേടി–കാവില്‍ രാജ്,മെയ്ഡ് ഇന്‍ കാരവന്‍–ജോമി കുരിയാക്കോസ്, വലസൈ പറവകള്‍–സുനില്‍ മാലൂര്‍,2 ബിഎച്ച്കെ–ഇ.എസ്. സുധീപ്,കാണ്‍മാനില്ല–പോള്‍. എല്‍ (പോള്‍ പട്ടത്താനം), അച്ഛനൊരു വാഴവച്ചു–വി.ജി. സന്ദീപ്, അച്യുതന്റെ അവസാന ശ്വാസം–അജയ്
കുട്ടികളുടെ ചിത്രങ്ങള്‍
മോണോ ആക്ട്–റോയ് തൈക്കാടന്‍, മോണിക്ക് ഒരു എ.ഐ സ്റ്റോറി–ഇ.എം അഷ്റഫ്, കൈലാസത്തിലെ അതിഥി–അജയ് ശിവറാം