നീണ്ട ഇടവേളയ്ക്കു ശേഷം മോഹന്‍ലാല്‍–ജോഷി ചിത്രം റമ്പാന്‍ ഒരുങ്ങുന്നു. ചെമ്പന്‍ വിനോദ് ജോസ് തിരക്കഥ എഴുതുന്ന റമ്പാന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. കാറിനുമുകളില്‍ ഒരു കയ്യില്‍ തോക്കും മറുകയ്യില്‍ ചുറ്റികയുമായി നില്‍ക്കുന്ന മോഹന്‍ലാലിനെയാണ് പോസ്റ്ററില്‍ കാണുന്നത്. അടുത്ത വര്‍ഷമാണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുക. 2025 വിഷു റിലീസ് ആയി റമ്പാന്‍ പ്രേക്ഷകര്‍ക്കു മുന്‍പിലെത്തും. ഇന്ത്യയിലും വിദേശത്തുമാകും ഈ ബിഗ് ബജറ്റ് സിനിമയുടെ ചിത്രീകരണം നടക്കുക. ചെമ്പോസ്‌കി മോഷൻ പിക്ചേർസ്, എയ്ൻസ്റ്റീൻ മീഡിയ, നെക്സ്റ്റൽ സ്റ്റുഡിയോസ് ചേർന്നാണ് നിർമാണം.
സമീര്‍ താഹിര്‍ ആണ് ഛായാഗ്രഹണം സംഗീതം വിഷ്ണു വിജയ്. കോസ്റ്റ്യൂം മാഷർ ഹംസ. മേക്കപ്പ് റോണക്സ് സേവ്യർ. എഡിറ്റിങ് വിവേക് ഹർഷൻ.
വീണ്ടുമൊരു മീശപിരിച്ച് മുണ്ട് മടക്കിക്കുത്തുന്ന മോഹന്‍ലാലിനെ കാണാനാകും എന്നാണ് പ്രതീക്ഷ. അങ്കമാലി ഡയറീസ്, ഭീമന്റെ വഴി എന്നീ ചിത്രങ്ങൾക്കു േശഷം ചെമ്പൻ വിനോദ് തിരക്കഥ എഴുതുന്ന സിനിമ കൂടിയാകും ഇത്. ൈലല ഓ ലൈല എന്ന ചിത്രമാണ് മോഹൻലാൽ–ജോഷി കൂട്ടുകെട്ടില്‍ അവസാനം പുറത്തിറങ്ങിയത്.
Mohanlal Joshiy Rambaan Motion poster released
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.