queen-elizabeth-movie

മീര ജാസ്മിനും നരേനും ഒന്നിക്കുന്ന 'ക്വീൻ എലിസബത്ത്' എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി.  എം പത്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മീര ജാസ്മിനും നരേനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കർക്കശക്കാരിയായ ബോസിന്‍റെയും അവരെ പ്രണയിക്കുന്ന ഒരു യുവാവിന്‍റെയും കഥയാണ് ക്വീൻ എലിസബത്ത് എന്ന ചിത്രത്തിന്‍റെ പ്രമേയം എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ബ്ലൂ മൗണ്ട് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ രഞ്ജിത്ത് മണമ്പ്രക്കാട്ട്, എം പത്മകുമാർ, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. 

കുടുംബപ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന തരത്തില്‍ ഒരു റൊമാൻറിക് കോമഡി എന്റർടെയിനര്‍ ആയിരിക്കും ചിത്രം എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അച്ചുവിന്റെ അമ്മ, മിന്നാമിന്നിക്കൂട്ടം, ഒരേ കടല്‍ എന്നീ ചിത്രങ്ങൾക്ക് ശേഷം മീരയും നരേനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ക്വീൻ എലിസബത്ത്. മല്ലികാ സുകുമാരൻ, ജൂഡ് ആന്റണി ജോസഫ്, ശ്വേതാ മേനോൻ, രമേശ് പിഷാരടി, വി കെ പ്രകാശ്, ശ്യാമ പ്രസാദ്, ജോണി ആന്റണി, ആര്യ, ശ്രുതി രജനികാന്ത്, സാനിയ ബാബു, നീനാ കുറുപ്പ്, രഞ്ജി കാങ്കോൽ, ചിത്രാ നായർ, മഞ്ജു പത്രോസ്, വിനീത് വിശ്വം എന്നിവരും ചിത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നുണ്ട്. 

അര്‍ജുന്‍ ടി. സത്യനാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജിത്തു ദാമോദറാണ് ഛായാഗ്രഹണം. കൊച്ചി, കുട്ടിക്കാനം, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലായിരുന്നു ക്വീൻ എലിസബത്തിന്‍റെ ചിത്രീകരണം. ചിത്രം ഡിസംബർ 29ന് പ്രദര്‍ശനത്തിനെത്തും.

Queen Elizabeth movie trailer out now