sabarimala-thangayangi

TOPICS COVERED

മണ്ഡലപൂജയ്ക്ക് അയ്യപ്പന് ചാര്‍ത്താനുള്ള തങ്കയങ്കിയുമായുള്ള ഘോഷയാത്ര ആറന്‍മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ടു. പുലര്‍ച്ചെ ഭക്തര്‍ക്ക് തങ്കയങ്കി കണ്ട് തൊഴാനും സൗകര്യം ഒരുക്കിയിരുന്നു. ഇരുപത്തിയഞ്ചിന് തങ്കയങ്കി സന്നിധാനത്തെത്തും. ഇരുപത്തിയാറിന് ഉച്ചയ്ക്കാണ് മണ്ഡലപൂജ. 

 

പുലര്‍ച്ചെ അഞ്ചിന് സ്ട്രോങ് റൂം തുറന്ന് പുറത്തെടുത്ത തങ്കയങ്കി ക്ഷേത്രത്തിലെ ആനക്കൊട്ടിലിലെ പ്രത്യേക മണ്ഡപത്തിലെത്തിച്ചു. നാദസ്വരത്തിന്‍റെ അകമ്പടിയില്‍ തങ്കയങ്കി ക്ഷേത്രത്തിന് പുറത്ത് കാത്തു കിടന്ന പ്രത്യേക രഥത്തിലേക്ക് മാറ്റി.

ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിൽ നൽകുന്ന വരവേൽപ്പിന് ശേഷം ഡിസംബർ 25ന് തങ്കയങ്കി ഘോഷയാത്ര സന്നിധാനത്തെത്തും. അന്ന് തങ്കയങ്കി ചാർത്തിയാണ് ദീപാരാധന. വ്യാഴാഴ്ച 12നും 12.30നും ഇടയിലാണ് മണ്ഡല പൂജ. അന്ന് രാത്രി മണ്ഡലകാല പൂജകൾ പൂർത്തിയാക്കി നടയടക്കും.

മണ്ഡലപൂജ അടുത്തിരിക്കെ സന്നിധാനത്ത് ഭക്തജന തിരക്ക് തുടരുകയാണ്. ഇന്നലെയും 90,000 ലേറെ തീർത്ഥാടകർ ദർശനം നടത്തി. തുടർച്ചയായ മൂന്നാം ദിവസവും സ്‌പോട്ട് ബുക്കിംഗ് വഴി എത്തുന്ന തീർഥാടകരുടെ എണ്ണം 20,000 പിന്നിട്ടു.

ENGLISH SUMMARY:

The procession with Thangayankiya started from Aranmula Parthasarathi Temple