സലാറിന്റെ വരവിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ചിത്രം ക്രിസ്മസ് റിലീസായി 22ന് തിയേറ്ററുകളിലെത്തും.  കെജിഎഫ് സംവിധായകന്റെ പ്രഭാസ് ചിത്രം എന്ന പ്രത്യേകത മാത്രമല്ല മലയാളികളെ സംബന്ധിച്ചിടത്തോളം പ്രിയ താരം പൃഥ്വിരാജിന്റെ കൂടി തകര്‍പ്പന്‍ പ്രകടനം കാണാനാകുമെന്നതാണ് പ്രതീക്ഷ. 

 യുഎസ് പ്രീമിയറിലെ ചിത്രത്തിന്റെ  ടിക്കറ്റ് വില്‍പ്പന നേരത്തെ ആരംഭിച്ചിരുന്നെങ്കിലും ഇന്ത്യയിലെ ബുക്കിംഗ് ഇപ്പോഴാണ് ആരംഭിക്കുന്നത്. ചിത്രത്തിന്‍റെ ആദ്യ ടിക്കറ്റ് പ്രഭാസും പൃഥ്വിരാജും പ്രശാന്ത് നീലും ചേര്‍ന്ന് ഒരു സൂപ്പര്‍ സംവിധായകനു തന്നെ നല്‍കി. ബാഹുബലി സംവിധായകന്‍ എസ്എസ് രാജമൗലിക്കാണ് ആദ്യ ടിക്കറ്റ് നല്‍കിയിരിക്കുന്നത്. ഹൈദരാബാദ് സമിസ്തന്‍പൂരിനടുത്ത് ചിക്കഡ്പള്ളിയിലുള്ള സന്ധ്യ 70 എംഎമ്മില്‍ രാവിലെ 7 മണിക്കുള്ള ഷോ ആണ് രാജമൗലി കാണുക.

സലാറിന് കേരളത്തിലും മികച്ച പ്രീ റിലീസ് ബുക്കിംഗ് ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇന്നലെ വൈകിട്ട് 6.45 നാണ് കേരളത്തിലെ പ്രീ ബുക്കിംഗ് ആരംഭിച്ചത്. ആദ്യ രണ്ട് മണിക്കൂറിനുള്ളില്‍ത്തന്നെ 8600 ല്‍ ഏറെ ടിക്കറ്റുകള്‍ വിറ്റ് 12 ലക്ഷത്തിലേറെ കളക്ഷന്‍ നേടിയിരുന്നു. ബാഹുബലിക്ക് ശേഷം കരിയറില്‍ വലിയ അനക്കമില്ലാതിരിക്കുന്ന പ്രഭാസിന് ഏറെ നിര്‍ണായകമാണ് ഈ ചിത്രം.

Prabhas film Salaar first ticket to SS Rajamouli