ranbirautograph-17

ഇഷ്ടതാരങ്ങള്‍ കണ്‍മുന്നിലെത്തിയതിന്‍റെ അമ്പരപ്പ് മാറിയിട്ടില്ല ഗീതാ ഛേത്രിയെന്ന എയര്‍ഹോസ്റ്റസിന്.  രണ്‍ബീര്‍ കപൂറും ബോബി ഡിയോളും രശ്മിക മന്ദാനയുമടങ്ങുന്ന താരങ്ങളാണ് ഗീതയുടെ യൂണിഫോം ഷര്‍ട്ടില്‍ അഭ്യര്‍ഥന പ്രകാരം കയ്യൊപ്പ് ചാര്‍ത്തിയത്.  ഷര്‍ട്ടിന്‍റെ കൈത്തണ്ടയിലും ചുമലിലുമാണ് താരങ്ങള്‍ ഒപ്പുവച്ചത്.

 

'നക്ഷത്രങ്ങളാല്‍ ചുറ്റപ്പെട്ട ആകാശവും വിമാനവു'മെന്ന കാപ്ഷനോടെയാണ് ബ്ലോഗര്‍ കൂടിയായ ഗീത തന്‍റെ 'ഫാന്‍ഗേള്‍' മൊമന്‍റ് പങ്കുവച്ചത്. ബോളിവുഡ് സൂപ്പര്‍ഹിറ്റായ 'അനിമലി'ന്‍റെ പ്രചാരണത്തിനിടെയാണ് ആകാശത്ത് വച്ച് ഗീത താരങ്ങളെ കണ്ടുമുട്ടിയത്. ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത അനുഭവമെന്നാണ് ഗീത കൂട്ടിച്ചേര്‍ത്തത്. 

 

ഗീതയുടെ സന്തോഷത്തില്‍ സോഷ്യല്‍ മീഡിയ പങ്കു ചേര്‍ന്നെങ്കിലും യൂണിഫോമിലെ മഷി കളയാന്‍ നിര്‍മ വാഷിങ് പൗഡര്‍ ഉപയോഗിക്കാമെന്നൊക്കെ ചിലര്‍  രസകരമായി കുറിച്ചു. ഷര്‍ട്ട് അമൂല്യമായല്ലോ എന്നും ഒരു എക്സ്ട്രാ ഷര്‍ട്ട് ഇനി കയ്യില്‍ വയ്ക്കണം. അടുത്ത യാത്രയില്‍ ഏത് സെലിബ്രിറ്റിയാവും ഫ്ലൈറ്റിലെന്ന് അറിയില്ലല്ലോ എന്നായിരുന്നു മറ്റൊരാളുടെ കമന്‍റ്. 

സന്ദീപ് റെഡ്ഡിയുടെ അനിമല്‍ 800 കോടി രൂപയാണ് ലോകമെങ്ങും നിന്ന് ഇതുവരെ നേടിയത്. ഇന്ത്യയില്‍ വൈകാതെ ചിത്രം 600 കോടി ക്ലബില്‍ ഇടം പിടിക്കും. അഭിനന്ദനങ്ങള്‍ക്കൊപ്പം വിമര്‍ശനങ്ങളും ചിത്രത്തിന് ലഭിക്കുന്നുണ്ട്. 

 

Ranbir Kapoor, Bobby Deol autograph flight attendant’s shirt.