ഗോൾഡൻ ഗ്ലോബ്സ് റെഡ് കാർപെറ്റിൽ വച്ച് തന്‍റെ 4 കാരറ്റ് വജ്രം നഷ്ടപ്പെട്ടതായി കനേഡിയൻ എഴുത്തുകാരിയും ടിവി റിപ്പോര്‍ട്ടറുമായ കെൽറ്റി കോളിൻ നൈറ്റ്. അവാര്‍ഡ് ചടങ്ങില്‍ ഇ ന്യൂസിന് വേണ്ടിയുള്ള തല്‍സമയ റിപ്പോര്‍ട്ടിങ്ങിനിടെയാണ് തന്‍റെ മോതിരത്തിൽ നിന്ന് വജ്രം നഷ്ടപ്പെട്ടതായി കെൽറ്റി തിരിച്ചറിഞ്ഞത്. പിന്നാലെ റെഡ് കാര്‍പറ്റില്‍ തിരച്ചിലായി.
അതേസമയം ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു വിഡിയോയിൽ വജ്രം കണ്ടെത്താന്‍ ശ്രമിക്കാന്‍ സെലിബ്രിറ്റികളോട് കെല്‍റ്റി ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. ‘എല്ലാവർക്കും നമസ്കാരം, ഗോൾഡൻ ഗ്ലോബ്സ് എമർജൻസി. നിങ്ങളൊരു സെലിബ്രിറ്റിയാണെങ്കിൽ, ചുവന്ന പരവതാനിയിൽ 4 കാരറ്റ് വജ്രം കാണുകയാണെങ്കിൽ, അത് ഇ ന്യൂസിലെ കെൽറ്റി നൈറ്റിന് തിരികെ നൽകുക, ഇത് സത്യമാണ്! അത് നഷ്ടപ്പെട്ടു’ കെൽറ്റി വിഡിയോയിൽ പറയുന്നു. അതേസമയം ചുവന്ന പരവതാനിയിൽ കെല്‍റ്റി വജ്രം തിരയുന്ന വിഡിയോയും പ്രചരിക്കുന്നുണ്ട്. ‘മേക്കപ്പ് കഴിയുന്നതു വരെ അത് എന്‍റെ പക്കല്‍ ഉണ്ടായിരുന്നു. എന്നാല്‍ ഫോട്ടോ എടുക്കുന്നതിനിടയില്‍ അത് നഷ്ടപ്പെട്ടു. കെല്‍റ്റി ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.
മൂന്ന് തവണ എമ്മി അവാർഡ് നേടിയ കനേഡിയൻ ടെലിവിഷൻ റിപ്പോര്‍ട്ടറും പോഡ്‌കാസ്റ്റ് ഹോസ്റ്റും ന്യൂയോർക്ക് ടൈംസിന്‍റെ ബെസ്റ്റ് സെല്ലിംഗ് എഴുത്തുകാരിയും മുൻ പ്രൊഫഷണൽ നർത്തകിയുമാണ് കെൽറ്റി കോളിൻ നൈറ്റ്.
Television personality lost 4-carat diamond on the Golden Globes red carpet on sunday and asked celebrities to help her to find it.