അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളോടെയായിരുന്നു ആമിര്‍ ഖാന്റെ മകള്‍ ഇറാ ഖാന്റെയും നുപുര്‍ ശിഖാരയുടേയും വിവാഹം. ജനുവരി ആറ് മുതല്‍ 10 വരെയായിരുന്നു വിവാഹ ആഘോഷങ്ങള്‍ക്ക് ശേഷം ജനുവരി 13ന് ആമിര്‍ ഖാന്‍ വിവാഹ സല്‍കാരവും ഒരുക്കിയിരുന്നു. മുംബൈയില്‍ ഒരുക്കിയിരിക്കുന്ന വിവാഹ സല്‍ക്കാരത്തിന്റെ വിശേഷങ്ങളാണ് ഇപ്പോള്‍ ആരാധകരുടെ മുന്‍പിലേക്ക് എത്തുന്നത്.
ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, അംബാനി, കപൂര്‍ കുടുംബാംഗങ്ങള്‍ എന്നിങ്ങനെ വന്‍ താരനിര വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം. 2500 അതിഥികളെയാണ് ബന്ദ്ര കുര്‍ള കോംപ്ലക്സിലേക്ക് ക്ഷണിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 9 വ്യത്യസ്ത സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്ഷണ വിഭവങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ഗുജറാത്തി ഭക്ഷണ വിഭവങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. ലഖ്നൗ, മഹാരാഷ്ട്ര ഭക്ഷണ വിഭവങ്ങളും ഒരുക്കിയിട്ടുണ്ടെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സമ്മാനങ്ങള്‍ കൊണ്ടുവരുന്നതില്‍ നിന്നും തന്റെ അതിഥികളെ ആമിര്‍ വിലക്കുകയും ചെയ്യുന്നു. വിവാഹ സല്‍ക്കാരത്തിന് മുന്‍പായി ആമിര്‍ മുംബൈയില്‍ മാധ്യമങ്ങളേയും കാണും.
ഷോര്‍ട്സും ബനിയനും ധരിച്ച് നുപുര്‍ വിവാഹത്തിനെത്തിയത് വാര്‍ത്തയായിരുന്നു. പിന്നാലെ ക്രിസ്ത്യന്‍ രീതിയിലെ വിവാഹത്തിന്റെ ചിത്രങ്ങളും ആരാധകര്‍ക്ക് മുന്‍പിലേക്ക് എത്തി. ഇറയും നുപുറും മോതിരം കൈമാറുമ്പോള്‍ സന്തോഷത്തോടെ കണ്ണീരൊപ്പുന്ന ആമിര്‍ ഖാന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായി.
Aamir khan hosting grand reception in Mumbai