ബോക്സ്ഓഫിസിൽ തകര്‍പ്പന്‍ വിജയവുമായി ജയറാം ചിത്രം എബ്രഹാം ഓസ്‌ലർ. റിലീസ് ചെയ്ത് നാല് ദിവസം പിന്നിടുമ്പോൾ ചിത്രം വാരിയത് 25 കോടി രൂപയാണെന്ന് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. സിനിമയുടെ ആഗോള ഗ്രോസ് കലക്‌ഷനാണിത്. ശനിയും ഞായറും മികച്ച പ്രതികരണമാണ് തിയറ്ററുകളിൽ നിന്നും ചിത്രത്തിനു ലഭിച്ചത്. ഒരിടവേളയ്ക്കു ശേഷം മലയാളത്തിൽ റിലീസിനെത്തിയ ജയറാം ചിത്രം ഓസ്‌ലറിന് തിയറ്റുകളിൽ ആദ്യ ദിവസം തന്നെഅതിഗംഭീര വരവേൽപാണ് ലഭിച്ച്. അലക്സാണ്ടര്‍ എന്ന കഥാപാത്രമായി മമ്മൂട്ടി ചിത്രത്തിലെത്തുന്നുണ്ട്. മമ്മൂട്ടിയുടെ സാന്നിധ്യവും സിനിമയുടെ കലക്‌ഷൻ ഉയരാൻ കാരണമായി. തിയറ്ററില്‍ മമ്മൂട്ടിയുടെ ഇന്‍ട്രോയ്ക്കും കഥാപാത്രത്തിനും വലിയ കയ്യടിയാണു ലഭിച്ചത്. ചിത്രം കാണാനുള്ള പ്രേക്ഷക പ്രവാഹത്തില്‍ മമ്മൂട്ടിയുടെ കാമിയോ റോള്‍ വലിയ പങ്കാണു വഹിച്ചത്
മിഥുന്‍ മാനുവല്‍ തോമസ് ഒരുക്കിയിരിക്കുന്ന ചിത്രം ഡോ.രണ്‍ധീര്‍ കൃഷ്ണനാണ് തിരക്കഥ രചിച്ചിരിക്കുന്നത്. തേനി ഈശ്വറാണു ക്യാമറ കൈകാര്യം ചെയ്തത്. അനശ്വര രാജന്‍, അര്‍ജുന്‍ അശോകന്‍, ദിലീഷ് പോത്തന്‍, ജഗദീഷ് എന്നിവരാണു മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Abraham Ozler Collection Report