Philips-manoramaMAX

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരനായ മുകേഷിന്റെ മുന്നൂറാമത്തെ ചിത്രം 'ഫിലിപ്പ്സ്' മനോരമമാക്‌സിൽ സ്ട്രീമിംഗ് ആരംഭിച്ചു. മുകേഷിനെ കൂടാതെ ഇന്നസെൻറ്റ്, നോബിൾ ബാബു തോമസ്, നവനി ദേവാനന്ദ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. മലയാള സിനിമയിൽ നിരവധി ചിരി മുഹൂർത്തങ്ങൾ സൃഷ്‌ടിച്ച എവർഗ്രീൻ കോമ്പിനേഷൻ മുകേഷ് - ഇന്നസെൻറ്റ് അവസാനമായി സ്‌ക്രീനിൽ ഒരുമിച്ച സിനിമയാണ് ഫിലിപ്പ്സ്.        

കുടുംബ പശ്ചാത്തലത്തിൽ, ലളിതമായ ഹാസ്യ മുഹൂർത്തങ്ങളിലൂടെയാണ് ഫിലിപ്പ്സിൻ്റെ കഥ പുരോഗമിക്കുന്നത്. അസാധാരണ സംഭവങ്ങൾ അരങ്ങേറുമ്പോൾ, അവയെ മറികടന്ന് സന്തോഷവും സമാധാനവും വീണ്ടെടുക്കാനുള്ള ഒരു കുടുംബത്തിൻ്റെ ശ്രമങ്ങൾ, രസകരമായും ഹൃദയസ്‌പർശിയായും  ചിത്രത്തിൽ അവതരിപ്പിക്കുന്നു. ആൽഫ്രഡ്‌ കുരിയൻ ജോസഫ് ആണ് സിനിമയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ആൽഫ്രഡിനൊപ്പം മാത്തുക്കുട്ടി സേവിയറും ചേർന്നാണ് ഫിലിപ്പ്സിൻ്റെ തിരക്കഥ ഒരുക്കിയത്.  

ഫിലിപ്പ്സ് ഉൾപ്പെടെ 9 ആഴ്ച്ചകളിൽ  9 സിനിമകളാണ് മനോരമമാക്‌സ് മൂവി ഫെസ്റ്റിവലിൻ്റെ ഭാഗമായി  റിലീസ് ചെയ്യുന്നത്.   വാർഷിക  സബ്സ്ക്രൈബേഴ്സിന് നാന്നൂറിൽ അധികം മലയാളം സിനിമകളും, മഴവിൽ പരമ്പരകളും, മാക്‌സ് ഒറിജിനൽസും, വാർത്തകളും  ആസ്വദിക്കാം. ആപ്പ് സ്‌റ്റോറിൽ നിന്നോ പ്ലേ സ്‌റ്റോറിൽ നിന്നോ പ്രേക്ഷകർക്ക് മനോരമമാക്‌സ് ഡൗൺലോഡ് ചെയ്യാം.  സിനിമ കാണാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ: https://www.manoramamax.com