pavi-caretaker

ജനപ്രിയ നായകൻ ദിലീപ് കേന്ദ്ര കഥാപാത്രമാകുന്ന 'പവി കെയർടേക്കർ' മനോരമമാക്‌സിൽ സെപ്റ്റംബർ 6 മുതൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. ദിലീപിനെ കൂടാതെ ജോണി ആൻറ്റണി, ധർമജൻ ബോൽഗാട്ടി, രാധിക ശരത്കുമാർ, വിനീത് കുമാർ തുടങ്ങി നിരവധി പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. വിനീത് കുമാർ തന്നെയാണ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്‌. രാജേഷ് രാഘവന്‍റേതാണ് തിരക്കഥ . ഹാസ്യത്തിൻ്റെ മേമ്പൊടിയോടെ അവതരിപ്പിച്ചിരിക്കുന്ന ഫാമിലി റൊമാൻറ്റിക്ക് സിനിമയാണ് 'പവി കെയർടേക്കർ'.

ഒരു റെസിഡെൻഷ്യൽ അപ്പാർട്മെൻറ്റിലെ കെയർടേക്കർ ആണ് പവി. സാധാരണ മധ്യവയസ്ക്കരിൽ കാണുന്ന സ്വഭാവസവിശേഷതകളെല്ലാം ഇപ്പോൾ അയാളിലും പ്രകടമാണ്.  അവിവാഹിതനായ അയാൾക്ക് ആ  അപ്പാർട്മെൻറ്റും അവിടുത്തെ ആളുകളും തന്നെയാണ് ലോകം. എന്നാൽ ഒരിക്കൽ, പ്രതീക്ഷിക്കാത്ത വിധം, പവിക്ക് ആ അപ്പാർട്മെൻറ്റിൽ ഒരു അടുപ്പം രൂപം കൊള്ളുന്നു. തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് സിനിമ കൈകാര്യം ചെയ്യുന്നത്. ദിലീപ് ചിത്രങ്ങളിൽ കാണുന്ന സ്വാഭാവിക നർമ്മവും, മികച്ച ഗാനങ്ങളും ഈ സിനിമയുടെ സവിശേഷതയാണ്. 

'പവി കെയർടേക്കർ' കൂടാതെ നാന്നൂറിൽ അധികം മലയാളം സിനിമകളും, മഴവിൽ പരമ്പരകളും, മാക്‌സ് ഒറിജിനൽസും, മനോരമമാക്‌സിലൂടെ ആസ്വദിക്കാം. ആപ്പ് സ്‌റ്റോറിൽ നിന്നോ പ്ലേ സ്‌റ്റോറിൽ നിന്നോ, കണക്ട്ഡ് ടി. വികളുടെ ആപ്പ് സ്‌റ്റോറിൽ നിന്നോ പ്രേക്ഷകർക്ക് മനോരമമാക്‌സ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

ENGLISH SUMMARY: