tovino-thomas

 

കന്നിവോട്ടര്‍മാരെ അഭിസംബോധന ചെയ്ത് നടന്‍ ടൊവിനോ തോമസ്. തൃക്കാക്കര ഭാരത് മാതാ കോളജില്‍ നടന്ന ദേശീയ സമ്മതിദായക ദിനാചരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ടു ചെയ്യുക എന്നത് ഒരു പൗരന്‍റെ കടമയാണെന്നും സുരക്ഷിതരായും തുല്യതയോടെയും കഴിയാന്‍ വോട്ട് പാഴാക്കരുതെന്നും ടൊവിനോ പറഞ്ഞു. 

 

താന്‍ വോട്ട് ചെയ്യുന്നത് പാര്‍ട്ടി നോക്കിയല്ലെന്നും വ്യക്തികളെ നോക്കിയാണെന്നുമാണ് നടന്‍റെ വാക്കുകള്‍. വോട്ട് ചെയ്യാനുള്ള ഒരവസരവും പാഴാക്കിയിട്ടില്ലെന്നും യുവ വോട്ടര്‍മാരോട് അദ്ദേഹം പറഞ്ഞു. 

 

‘എന്‍റെ സിനിമ ഇറങ്ങുന്നുണ്ട്, എന്നാല്‍ അത് കാണണമെന്ന് നിര്‍ബന്ധമില്ല, പക്ഷേ വോട്ട് ചെയ്യുകയെന്നത് നിര്‍ബന്ധമാണ്’ ടൊവിനോ പറയുന്നു. വോട്ട് ചെയ്യാതിരിക്കുന്നത് നമ്മെ മാത്രമല്ല നമുക്ക് ചുറ്റുമുള്ളവരെയും ബാധിക്കുമെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു. സംസ്ഥാന തിരഞ്ഞെടുപ്പ് വകുപ്പിന്‍റെ സ്വീപ്പ് ഐക്കണ്‍ കൂടിയാണ് ടൊവിനോ തോമസ്. ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ചിത്രമാണ് ടൊവിനോയുടെതായി റിലീസിനൊരുങ്ങുന്നത്. 

Actor Tovino Thomas addressing the young voters