tovino

 

തന്നോടൊപ്പമുള്ള ഫോട്ടോയോ തന്‍റെ ഫോട്ടോയോ തിരെഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് നടന്‍ ടൊവിനോ തോമസ്. താന്‍  തിരെഞ്ഞെടുപ്പ് കമ്മീഷന്റെ എസ്.വി.ഇ.ഇ.പി അംബാസ്സഡർ ആയതിനാൽ തന്‍റെ ഫോട്ടോ ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണെന്നും ആരെങ്കിലും അങ്ങനെ ചെയ്യുന്നുണ്ടെങ്കില്‍ അത് തന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ലെന്നും ടൊവിനോ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. 

 

തൃശൂരിലെ എല്‍.ഡി.എഫ് സ്ഥാന്ാര്‍ഥി വി.എസ്.സുനില്‍കുമാര്‍ ടൊവിനോയോടൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരം പോസ്റ്റുമായി എത്തിയത്. പോസ്റ്റിന് പിന്നാലെ സുനില്‍ കുമാര്‍ ചിത്രങ്ങള്‍ പിന്‍വലിച്ചു.

ടൊവിനോ നായകനാകുന്ന പുതിയ ചിത്രത്തിന്‍റെ ഷൂട്ടിങ് ലൊക്കേഷനില്‍ എത്തിയാണ് സുനില്‍ കുമാര്‍ താരത്തെ കണ്ടത്. വിജയാശംസകള്‍ നേര്‍ന്നാണ് താരം തന്നെ യാത്രയാക്കിയതെന്നും പ്രിയ സുഹൃത്തിന്‍റെ സ്നേഹത്തിന് നന്ദിയെന്നും തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട യുവനടനാണ് ടൊവിനോ എന്നും സുനില്‍ കുമാര്‍ ചിത്രത്തിനൊപ്പം കുറിച്ചിരുന്നു. 

 

 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

 

എല്ലാ ലോക്സഭാ സ്ഥാനാർത്ഥികൾക്കും എന്റെ ആശംസകൾ. ഞാൻ കേരള തിരെഞ്ഞെടുപ്പ് കമ്മീഷന്റെ എസ്.വി.ഇ.ഇ.പി അംബാസ്സഡർ ആയതിനാൽ എന്റെ ഫോട്ടോയോ എന്നോടൊപ്പം ഉള്ള ഫോട്ടോയോ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണ്. ആരെങ്കിലും അത് ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് എന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ല. ഏവർക്കും നിഷ്പക്ഷവും നീതിയുക്തവും ആയ ഒരു തിരഞ്ഞെടുപ്പ് ആശംസിക്കുന്നു.