rashmika

പ്രതിഫലം നാലു കോടിയാക്കാനൊരുങ്ങുന്നുവെന്ന മാധ്യമവാര്‍ത്തകളോട് പ്രതികരിച്ച് നടി രശ്മിക മന്ദാന. മാധ്യമവാര്‍ത്തകള്‍ കാണുമ്പോള്‍ പ്രതിഫലം നാലു കോടിയാക്കുന്നതിനെ പറ്റി താന്‍ ആലോചിക്കുകയാണെന്നായിരുന്നു താരത്തിന്‍റെ പ്രതികരണം. സന്ദീപ് റെഡ്ഡി വംഗ ചിത്രം അനിമലിന്‍റെ വമ്പന്‍ വിജയത്തോടെയാണ് താരം പ്രതിഫലം വര്‍ധിപ്പിക്കാനൊരുങ്ങുകയാണന്ന വാര്‍ത്തകള്‍ പ്രചരിച്ചത്. ഇത്തരമൊരു വാര്‍ത്ത പങ്കുവെച്ചാണ് രശ്മിക എക്സില്‍ പ്രതികരണമറിയിച്ചത്. വാര്‍ത്ത കേട്ട് അതഭുതപ്പെടുന്ന രശ്മികയുടെ ചിത്രവും വാര്‍ത്തക്കൊപ്പം ഉണ്ടായിരുന്നു. താരത്തിന്‍റെ പോസ്റ്റ് ഇങ്ങനെ: 

'ഞാന്‍ അത്ഭുതപ്പെട്ടു എന്ന് ആരാണ് പറഞ്ഞത്. ഇതെല്ലാം കാണുമ്പോള്‍ പ്രതിഫലം വര്‍ധിക്കുന്നതിനെ പറ്റി ആലോചിക്കണമെന്നാണ് തോന്നുന്നത്. പിന്നെ എന്‍റെ നിര്‍മാതാക്കളെങ്ങാനും ചോദിച്ചാല്‍, മാധ്യമങ്ങള്‍ പുറത്ത് ഇങ്ങനെയൊക്കെയാണ് പറയുന്നത്,.. അവരുടെ വാക്ക് കേട്ട് ഞാന്‍ ജീവിക്കണമെന്നാണ് തോന്നുന്നത് എന്ന് പറയും, വെറെന്താണ് ചെയ്യുക,' പൊട്ടിച്ചിരിക്കുന്ന സ്മൈലിയോടെ രശ്മിക കുറിച്ചു. 

Actress Rashmika Mandana has responded to media reports about remunaration