TAGS

സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി നെറ്റ്ഫ്ളിക്സ് ഡോക്യുമെന്‍ററി അലക്സാണ്ടര്‍: ദി മേക്കിങ് ഒാഫ് എ ഗോഡ് ഒാണ്‍ വെനസ്ഡേ. അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ ജീവിതം ആസ്പദമാക്കിയാണ് ഡോക്യുമെന്‍ററി ചിത്രീകരിച്ചിരിക്കുന്നത്. ഡോക്യുമെന്‍ററിയില്‍ അലക്സാണ്ടറിനെ സ്വവര്‍ഗാനുരാഗിയായാണ് ചിത്രീകരിച്ചിരിച്ചതാണ് ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടത്. ഡോക്യുമെന്‍ററിയില്‍ ചില ക്രിയത്മാക സ്വാതന്ത്ര്യം എടുത്തിട്ടുണ്ടെന്ന് നെറ്റ്ഫ്ളിക്സ് അറിയിച്ചിരുന്നു. ഡോക്യുമെന്‍ററി തുടങ്ങി എട്ടു മിനിറ്റിനുള്ളില്‍ തന്നെ സുഹൃത്തായ ഹെഫാസ്​റ്റ്യനുമായുള്ള അലക്സാണ്ടറിന്‍റെ ഇന്‍റിമേറ്റ് രംഗങ്ങള്‍ കാണിച്ചിരുന്നു. 

ഡോക്യുമെന്‍ററി പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ചയാണ് നടക്കുന്നത്. ഡോക്യുമെന്‍ററിയും അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‌‍ നടക്കുന്നത്. ക്രിയാത്മക സ്വാതന്ത്ര്യത്തെ ഡോക്യുമെന്‍ററി ദുരൂപയോഗം ചെയ്തുവെന്ന് എതിര്‍ക്കുന്നവര്‍ വാദിച്ചപ്പോള്‍ ഡോക്യുമെന്‍ററി ചിത്രീകരണം കൃത്യമെന്നായിരുന്നു അനുകൂലിക്കുന്നവരുടെ വാദം. അലക്സാണ്ടറിന്‍റെ കാലത്ത് സ്വവര്‍ഗാനുരാഗം അസാധാരണമായിരുന്നില്ല എന്നും അലക്സാണ്ടറിനും സ്വവര്‍ഗാനുരാഗ ബന്ധങ്ങളുണ്ടായിരുന്നുവെന്നും വാദിക്കുന്നവരുമുണ്ട്. ടോണി മിച്ചലാണ് ഡോക്യുമെന്‍ററി സംവിധാനം ചെയ്തിരിക്കുന്നത്. ക്രിസ്​റ്റഫര്‍ ബെല്ലാണ് തിരക്കഥ രചിച്ചിരിക്കുന്നത്. 

Netflix documentary Alexander is the talk of social media