kiran-rao

TAGS

മുന്‍ ഭാര്യ കിരണ്‍ റാവുവുമായി പുതിയ ചിത്രം നിര്‍‌മിക്കാനൊരുങ്ങി ആമിര്‍ ഖാന്‍. ‘ലാപതാ ലേഡിസ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ സംവിധാനവും കിരണ്‍ റാവു നിര്‍വഹിക്കും. 2021ല്‍ വിവാഹമോചിതരായെങ്കിലും ഇരുവരും പരസ്പര സൗഹൃദത്തിലും പിന്തുണയിലുമാണ്.

 

വിവാഹമോചനം നേടിയെങ്കിലും ആമിര്‍ ഖാന്‍റെ ഭാര്യ എന്ന് വിശേഷണം തനിക്ക് ഇപ്പോഴുമുണ്ടെന്ന് കിരണ്‍ റാവു പറയുന്നു. ഈയിടെ വിമാനത്താവളത്തില്‍ വെച്ച്, ഒരാള്‍ തന്‍റെയടുത്ത് ആമിര്‍ ഖാന്‍റെ ഭാര്യയല്ലേയെന്ന് ചോദിച്ച് പരിചയപ്പെടാന്‍ വന്നതും അവര്‍ ഒരു ബോളിവുഡ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അവര്‍ക്ക് തന്‍റെ പേരുപോലും അറിയില്ല, ആമിര്‍ ഖാനുമായുള്ള ബന്ധത്തിന്‍റെ പുറത്ത് മാത്രമാണ് ആളുകള്‍ തന്നെ അറിയുന്നത്. തനിക്ക് അത് ശീലമായെന്നും ഇപ്പോള്‍ മുന്‍ ഭാര്യ എന്ന് തിരുത്താറുണ്ടെന്നും അവര്‍ പറഞ്ഞു. തനിക്ക് തന്‍റെതായ ജോലിയും സുഹൃത്തുക്കളും ജീവിതവുമുണ്ട്, അതിനാല്‍ അത്തരം കാര്യങ്ങള്‍ തന്നെ ബാധിക്കാറില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വിവാഹത്തലുള്ള ഏതൊരാള്‍ക്കും അവരുടേതായ ഇടം വേണമെന്നും അവര്‍ പറഞ്ഞു.

 

ആമിര്‍ ഖാനോടൊപ്പെം അദ്ദേഹത്തിന്‍റെ നിര്‍മാണക്കമ്പനിയില്‍ ജോലി ചെയ്യുന്നത് ആയാസകരമായ ഒന്നാണ്. അദ്ദേഹം അഭിപ്രായങ്ങള്‍ സ്വീകരിക്കാറുണ്ടെന്നും അവര്‍ പറയുന്നു.  എല്ലാവരും തന്നെ അദ്ദേഹത്തിന്‍റെ ഭാര്യയായോ മുന്‍ ഭാര്യയായോ കാണുന്നത് ഹൃദ്യമായ ഒന്നാണ്, എന്നാല്‍ തനിക്ക് ശക്തമായ സ്വയം ബോധ്യം ഇല്ലായിരുന്നെങ്കില്‍ താന്‍ വെറുമൊരു ഭാര്യയാക്കപ്പെടുന്നിതില്‍ വിഷാദരോഗിയായേനെയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പക്ഷേ സത്യത്തില്‍ താന്‍ അതെല്ലാം ഓര്‍ത്ത് ചിരിക്കുകയാണ്.

 

ലഗാന്‍ എന്ന ചിത്രത്തിന്‍റെ ചിത്രീകരണത്തിനിടയിലാണ് ഇരുവരും പ്രണയത്തിലാകുന്നത്. 2005ല്‍ ഇരുവരും വിവാഹിതരായി. പിന്നീട് 2021ല്‍ വിവാഹമോചിതരായി. വിവാഹമോചനത്തിന് ശേഷവും ഇരുവരും പല വേദികളിലും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ആമിര്‍ ഖാന്‍റെ ആദ്യ ഭാര്യ റീന ദത്തയിലുണ്ടായ മകള്‍ ഇറ ഖാന്‍റെ വിവാഹത്തിനും കിരണ്‍ റാവു എത്തിയിരുന്നു.