നടി അനുശ്രീയുടെ പേരുചേര്‍ത്ത് ഫെയ്സ്ബുക്ക് ഗ്രൂപ്പില്‍ വന്ന പോസ്റ്റില്‍ രോഷാകുലനായി നടന് ഉണ്ണി മുകുന്ദന്. ‘മലയാളികള്‍ കാത്തിരിക്കുന്നത് ഇവരുടെ കല്യാണം എന്നാണെന്നറിയാനാണ്’എന്ന അടിക്കുറിപ്പോടെയുള്ള ഫെയ്സ്ബുക്ക് പോസ്റ്റാണ് വിഷയം.
‘ഇത്തരം പോസ്റ്റുകള്‍ അവസാനിപ്പിക്കാന്‍ ഞാന്‍ എത്ര പേയ്മെന്റ് ചെയ്യണം’ എന്നാണ് ഉണ്ണിയുടെ പ്രതികരണം. പോപ്പുലര്‍ ഒപ്പീനിയന്സ് മലയാളം എന്ന ഫെയ്സ്ബുക്ക് ഗ്രൂപ്പ് പങ്കുവെച്ച പോസ്റ്റ് ആണ് ഉണ്ണി മുകുന്ദനെ പ്രകോപിപ്പിച്ചത്.
‘ജയ് ഗണേഷ്’ ആണ് ഉണ്ണി മുകുന്ദന്റേതായി ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഏപ്രില്‍ 11നാണ് ചിത്രത്തിന്റെ റിലീസ്. രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഹരീഷ് പേരടി, അശോകന്, രവീന്ദ്ര വിജയ് തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.