കേരളത്തിലെ മികച്ച ഉദ്ഘാടക, അങ്ങനെയൊരു അവാര്‍ഡ് ഉണ്ടെങ്കില്‍ അത് ആര്‍ക്കു ലഭിക്കും? തന്നെക്കുറിച്ചുള്ള ട്രോള്‍വിഡിയോ പങ്കുവെച്ച് നടി ഹണി റോസ്.  ഉദ്ഘാടനവേദികളില്‍ സജീവമായ നടിയെക്കുറിച്ച് എല്ലാ വിഡിയോയ്ക്കു താഴെയും ഇത്തരത്തിലൊരു കമന്റ് കാണാറുണ്ട്.  മികച്ച ഉദ്ഘാടക അവാര്‍ഡ് ഹണി റോസ് തൂക്കി എന്ന ടൈറ്റിലോടെയുളള വിഡിയോ ആണ് ഹണി തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചത്.  കട ഉദ്ഘാടനത്തിനു താന്‍ എത്തുന്നു എന്നു പറയുന്ന വിഡിയോസ് ആണ് ട്രോള്‍ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.  തന്നെക്കുറിച്ചുള്ള രസകരമായ ട്രോളുകള്‍ ആസ്വദിക്കാറുണ്ടെന്ന് പറയുന്ന ഹണിറോസ് വിമര്‍ശനങ്ങള്‍ക്കും മോശം കമന്റുകള്‍ക്കും കൃത്യമായ മറുപടിയും നല്‍കാറുണ്ട്. 

 

ഹണിറോസിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.  മലയാള സിനിമയിൽ ഒരിടവേളയ്ക്കു ശേഷം സജീവമാകാൻ ഒരുങ്ങുകയാണ് ഹണി റോസ്. ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘റാണി’യാണ് ഹണി റോസിന്റേതായി ഒടുവിൽ റിലീസ് ചെയ്ത സിനിമ. ഏബ്രിഡ് ഷൈൻ അവതരിപ്പിക്കുന്ന ‘റേച്ചൽ’ ആണ് ഹണി നായികയായെത്തുന്ന അടുത്ത ചിത്രം. ടൈറ്റിൽ കഥാപാത്രത്തെയാകും ഹണി അവതരിപ്പിക്കുക. നവാഗതയായ അനന്തിനി ബാല സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇറച്ചിവെട്ടുകാരിയായാകും ഹണി പ്രത്യക്ഷപ്പെടുക.

 

Honey Rose shared instagram story as troll about herself